ശകതമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മെക്സിക്കന്‍ ജനതയുടെ ജീവിതം ദുസ്സഹമായി. തലസ്ഥാനമായ വില്ലഹെര്‍മോസയില്‍ ആറടിയോളം ഉയരത്തിലാണ് വെള്ളം നിറഞ്ഞിരിക്കുന്നത്. വീടുകളുടെ മേല്‍ക്കൂര മാത്രമെ കാണാന്‍ കഴിയുകയൊള്ളൂ.
പതിനായിരക്കണക്കിന് ജനങ്ങള്‍ക്കാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വീടു നഷ്ടമായിരിക്കുന്നത്.രാജ്യത്തെ നദികളെല്ലാം കരകവിഞ്ഞെഴുകയാണ്. ടാബാസ്കോയില്‍ നിലവില്‍ മൂന്നു ലക്ഷത്തോളം ആളുകളാണ് വീടുകളില്‍ കുടുങ്ങിയിരിക്കുന്നത്. ഇവരെ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
തെക്കന്‍ മെക്സിക്കോയില്‍ വെള്ളപ്പൊക്കത്തില്‍ പെട്ട് അഞ്ചു പേര്‍ മരിച്ചു. മെക്സിക്കന്‍ പ്രസിഡന്‍റ് കാല്‍ഡെറോണ്‍ സൈന്യത്തേയും രക്ഷാപ്രവര്‍ത്തങ്ങള്‍ക്ക് നിയോഗിച്ചിട്ടുണ്ട്. പൊലീസിനും സൈന്യത്തിനും പ്രത്യേക അധികാരങ്ങളും നല്‍കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തങ്ങളില്‍ സഹകരിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് മെക്സിക്കോ ആവശ്യപ്പെട്ടു. വെള്ളപ്പൊക്കശേഷം ഉണ്ടാവാവുന്ന ജലജന്യ രോഗങ്ങള്‍ വന്‍ ഭീഷണിയാകാനാണ് സാധ്യത.
|