ശ്രീലങ്കയിലെ തമിഴ് തീവ്രവാദ സംഘടനയായ എല്‍ടിടിഇയുടെ മുതിര്‍ന്ന നേതാവ് ശ്രീലങ്കന്‍ സേനയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. തമിഴ് പുലികളുടെ രാഷ്ട്രീയ വിഭാഗം മേധാവിയായിരുന്ന എസ് പി തമിഴ്ശെല്‍വനാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച ശ്രീലങ്കന്‍ വ്യോമസേനാ കിളിനോച്ചിയില്‍ നടത്തിയ ആക്രമണത്തില്‍ ശെല്‍വന്‍ കൊല്ലപ്പെട്ടതായി പുലികളുടെ വെബ്സൈറ്റാണ് റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്ശെല്‍വനെ കൂടാതെ അഞ്ച് പുലികളും വധിക്കപ്പെട്ടിട്ടുണ്ട്. തമിഴ്ശെല്‍വന്‍റെ മരണം പുലികള്‍ക്ക് വന്‍തിരിച്ചടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറച്ച് ആഴ്ചകളായി തമിഴ് പുലികളും ശ്രീലങ്കന്‍ സേനയും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച തമിഴ് പുലികളുടെ പരിശീലന കേന്ദ്രത്തിലും മറ്റ് സമ്മേളന സ്ഥലങ്ങളിലും ശ്രീലങ്കന്‍ വ്യോമ സേന നടത്തിയ ആക്രമണത്തില്‍ നിരവധി തമിഴ് പുലികളാണ് മരിച്ചത്. സമാധാന അന്തരീക്ഷം പൂര്‍ണമായും തകരുന്ന അവസ്ഥയിലേക്കാണ് ഈ പോരാട്ടങ്ങള്‍ ശ്രീലങ്കയെ കൊണ്ടെത്തിക്കുക.
|