സ്ത്രീയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യാന്‍ കാരണം ചിലന്തി കടിച്ചുണ്ടായ മാനസിക വിഭ്രാന്തിയാണെന്ന് കുറ്റവാളി മൊഴി നല്‍കി. ഓസ്ട്രേലിയയിലാണ് ഈ അപൂര്‍വ്വ സംഭവം നടന്നത്. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.
ഫിലിപ് സ്പിയേഴ്സ് എന്ന ഓസ്ട്രേലിയന്‍ പൌരനാണ് താന്‍ ചെയ്ത കുറ്റം ചിലന്തി വിഷത്തിന്‍റെ പേരില്‍ കെട്ടിവച്ചത്. കൊടിയ വിഷമുള്ള ചിലന്തി കടിച്ചതു മൂലം ഉണ്ടായ വൈറല്‍ രോഗം തന്‍റെ മാനസിക നില തകര്‍ത്തു. ആ അവസ്ഥയാണ് സ്ത്രിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുന്നതിലേക്ക് നയിച്ചതെന്ന് ഫിലിപ് തെക്കന്‍ വേയ്‌ല്‍സ് ജില്ലാ കോടതിയില്‍ പറഞ്ഞു.
എന്നാല്‍ ചിലന്തി കടിച്ചാല്‍ ഇത്തരം പ്രവര്‍ത്തിയിലേക്ക് നയിക്കും എന്നതിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്ന് ഒരു പ്രമുഖ വിഷചികിത്സകന്‍ കോടതിയെ അറിയിച്ചു. 1997 ലാണ് ഫിലിപ് ഒരു സ്ത്രീയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തത്. ഫിലിപിനെ ബുധനാഴ്ച കോടതി എട്ടു വര്‍ഷം ജയില്‍ ശിക്ഷക്ക് വിധിച്ചു.
|