പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
സ്വാത്: 10 തീവ്രവാദികളെ കൊന്നു
പാകിസ്ഥാനിലെ സ്വാത് മേഖലയില്‍ ഞായറാഴ്ച നടന്ന ശക്തമായ പോരാട്ടത്തില്‍ പത്ത് തീവ്രവാദികളെ പാകിസ്ഥാന്‍ സൈന്യം കൊന്നു. വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനിലെ സ്വാത് മേഖലയില്‍ മൌലാന ഫസ്‌ലുള്ള എന്ന പുരോഹിതനും സംഘത്തിനും എതിരെയുള്ള സൈനിക നടപടിക്കിടെയാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.

എഫ് എം മൌലാന എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഈ പുരോഹിതന്‍ പാക് സര്‍ക്കാരിനു നേരെ വിശുദ്ധ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. താലിബാന്‍ അനുകൂല പ്രവര്‍ത്തനം നടത്തുന്ന ഇയാള്‍ക്കും സംഘത്തിനുമെതിരെ ശക്തമായ സൈനിക നടപടിക്കാണ് പാക് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.

പാക് സൈന്യം മൌലാനയുടെ മദ്രസ ആക്രമിച്ചതിനു പ്രതികാരമായി തീവ്രവാദികള്‍ പാക് സൈനികരെ തട്ടിക്കൊണ്ടു പോയി പൊതുജനങ്ങളുടെ മുമ്പില്‍ വച്ച് തലവെട്ടി കൊന്നിരുന്നു. സ്വാതില്‍ ഇപ്പോഴും പോരാട്ടം തുടരുകയാണ്.
കൂടുതല്‍
അര്‍ജന്‍റീന: ക്രിസ്റ്റിന വിജയത്തിലേക്ക്
ശ്രീലങ്ക: പോരാട്ടത്തില്‍ 23 മരണം
യുദ്ധത്തിനെതിരെ പ്രതിക്ഷേധം
ബ്ലാക്ക് മെയില്‍ ശ്രമം പൊളിച്ചു
‘കാര്‍ഗില്‍ ആണവ യുദ്ധമായേനെ’
80 താലിബാന്‍‌കാരെ കൊന്നു