ശ്രീലങ്കയില്‍ നടന്ന പോരാട്ടത്തില്‍ 20 തമിഴ്പുലികളും 3 സൈനികരും കൊല്ലപ്പെട്ടു. വടക്കന്‍ ശ്രീലങ്കയിലെ മുള്ളിക്കുളത്താണ് ആക്രമണം ഉണ്ടായത്. കൊളംബൊയില്‍ നിന്ന് 270 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം.
മുള്ളിക്കുളത്ത് വച്ച് മൂന്ന് ശ്രീലങ്കന്‍ സൈനികരെ പുലികള്‍ കൊല്ലപ്പെടുത്തിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ശക്തമായി തിരിച്ചടിച്ച ശ്രീലങ്കന്‍ സേന പുലി സങ്കേതങ്ങള്‍ ബോംബിട്ടു തകര്‍ത്തു. സമാനമായ ആക്രമണം തന്നെയാണ് പലമൊഡൈയിലും നടന്നത്.
എല്‍ടിടിഇക്ക് പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കുന്ന പ്രമേയം ശ്രീലങ്കന്‍ പാര്‍ലമെന്‍റ് ദിവസങ്ങള്‍ക്കു മുമ്പാണ് പാസാക്കിയത്. സംഘര്‍ഷം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ശ്രീലങ്കന്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാവുന്നുണ്ടെങ്കിലും തമിഴ്പുലികള്‍ വഴങ്ങുന്ന മട്ടില്ല.
|