ബ്രിട്ടീഷ് രാജകുടുംബാംഗത്തെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ ലണ്ടന്‍ പൊലീസ് അറസ്റ്റു ചെയ്തു. രാജകുടുംബംഗം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും മയക്കുമരുന്ന് ഉപയോഗിക്കുന്നതുമായ രംഗങ്ങള്‍ അടങ്ങിയ വീടിയോ ടേപ്പ് പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ യുവാക്കള്‍ അങ്ങനെ ചെയ്യാതിരിക്കാന്‍ ഒരു ലക്ഷം ഡോളറാണ് ആവശ്യപ്പെട്ടത്.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ഇവര്‍ ബ്രിട്ടീഷ് രാജകുടുംബാംഗത്തെ ഭീഷണിയുമായി സമീപിച്ചത്. അപ്പോള്‍ തന്നെ ഇതിനെകുറിച്ച് രാജകുടുംബാഗം പൊലീസിനെ അറിയിച്ചിരുന്നു. സെപ്തംബര്‍ പതിനൊന്നിന് ലണ്ടനിലെ ഹോട്ടലില്‍ വച്ചാണ് ഇവരെ പൊലീസ് അറസ്റ്റു ചെയ്തത്.
രാജകുടുംബാംഗമാണെന്ന് കരുതി സ്കോട്ട്ലാന്‍റ് യാര്‍ഡിലെ ഒരു ഡിറ്റക്ടീവിനെയാണ് ഹില്‍ട്ടണ്‍ ഹോട്ടലില്‍ വച്ച് യുവാക്കള്‍ ഈ രഹസ്യ വീഡിയോ കാണിച്ചത്. അങ്ങനെയാണ് യുവാക്കള്‍ പൊലീസ് പിടിയിലാവുന്നത്. കഴിഞ്ഞ നൂറ് വര്‍ഷത്തിനിടെ ആദ്യമായാണ് ബ്രിട്ടീഷ് രാജകുടുംബാംഗത്തിലെ ഒരാള്‍ക്കെതിരെ ബ്ലാക്ക് മെയില്‍ ഭീഷണി ഉണ്ടാവുന്നത്.
|