പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
80 താലിബാന്‍‌കാരെ കൊന്നു
അമേരിക്ക നയിക്കുന്ന സഖ്യസേന തെക്കന്‍ അഫ്ഗാനിസ്ഥാനില്‍ നടത്തിയ ആക്രമണത്തില്‍ 80 താലിബാന്‍ തീവ്രവാദികളെ കൊല്ലപ്പെട്ടു. താലിബാന്‍ നിയന്ത്രിത പട്ടണത്തിലാണ് ഞായറാഴ്ച രക്തരൂക്ഷിതമായ ആക്രമണം നടന്നത്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കറുപ്പ് കൃഷി ചെയ്യുന്ന ഹെല്‍മന്ദ് പ്രവശ്യയിലെ മൂസ ഖാലയില്‍ നടക്കുന്ന അഞ്ചാമത്തെ പ്രധാന പോരാട്ടമാണിത്. ഇതുവരെ നടന്ന പോരാട്ടങ്ങളില്‍ 250 താലിബാന്‍‌കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അമേരിക്കയുടേയും ബ്രിട്ടനിന്‍റേയും സൈന്യങ്ങളാണ് ഇവിടെ താലിബാനുമായി പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്നത്.

നിരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരുന്ന സഖ്യസേനക്കു നേരെ താലിബാന്‍ തീവ്രവാദികള്‍ ആക്രമണം നടത്തിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. താലിബാന് ശക്തമായ തിരിച്ചടിയാണ് സഖ്യസേന നല്‍കിയത്. തീവ്രവാദികള്‍ ഒളിച്ചിരുന്ന തുരങ്കങ്ങളില്‍ സേന ബോംബാക്രമണം നടത്തിയതാണ് മരണനിരക്ക് വര്‍ദ്ധിക്കാന്‍ കാരണം.
കൂടുതല്‍
അര്‍ജന്‍റീന പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന്
ഡാര്‍ഫര്‍‍: സമവായ സാദ്ധ്യത മങ്ങുന്നു
പാക് സൈനികരെ കഴുത്തറുത്തു കൊന്നു
പൂജ ചെയ്തവര്‍ക്ക് അടി
മുഷറഫ് അനുരഞ്ജനത്തിനില്ല
കലിഫോര്‍ണിയ: ശാന്തമാവുന്നു