പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
പാക് സൈനികരെ കഴുത്തറുത്തു കൊന്നു
സ്വാതില്‍ മൂന്ന് പാകിസ്ഥാന്‍ സൈനികരെയും ഒരു പാക് മ്പൊലീസുകാരനേയും തട്ടിക്കൊണ്ടു പോയി പൊതു ജനങ്ങള്‍ക്ക് മുമ്പില്‍ വച്ച് കഴുത്തുവെട്ടി കൊന്നു. പാകിസ്ഥാന്‍ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന മൌലാന ഫസ്‌ലുള്ള എന്ന ഇസ്ലാമിക പുരോഹിതന്‍റെ അനുയായികളാണ് ഈ കൃത്യം ചെയ്തത്. ഇയാളുടെ മദ്രസയ്ക്കുനേരെ പാക് സൈന്യം ആക്രമണം നടത്തി മണിക്കൂറുകള്‍ക്കകം ആണ് ഈ സംഭവം.

യുവാക്കളായ സൈനികരെ കൊലപ്പെടുത്തുന്ന കാഴ്ച അതിഭീകരമായിരുന്നുവെന്ന് ഒരു ദൃക്‌സാക്ഷി പറഞ്ഞു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന എഫ് എം റേഡിയോസ്റ്റേഷന്‍ വഴി പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ മൌലാന ഫസ്‌ലുള്ള വിശുദ്ധയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. മൌലാനയ്ക്കും സംഘത്തിനുമെതിരെ ശക്തമായ സൈനിക നടപടിക്കാണ് പാക് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.

അതിന്‍റെ ഭാഗമായി നാലായിരത്തോളം സൈനികര്‍ സ്വാത് താഴ്വരയിലെത്തിയിട്ടുണ്ട്. എന്നാല്‍ തീവ്രവാദികളുടെ ഭാഗത്തു നിന്ന് ശകതമായ ആക്രമണം തന്നെയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കൈകകള്‍ പുറകില്‍ കൂട്ടിക്കെട്ടി വഴിയിലൂടെ വലിച്ചിഴച്ചു കൊണ്ടുവന്നാണ് സൈനികരെ തീവ്രവാദികള്‍ ക്രൂരമായി കഴുത്തറുത്ത് കൊന്നത്.

കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ മിന്‍‌ഗോരയില്‍ നിന്ന് പതിനാറ് കിലോമീറ്റര്‍ അകലെയുള്ള റോഡില്‍ കിടക്കുകയാണ്.
കൂടുതല്‍
പൂജ ചെയ്തവര്‍ക്ക് അടി
മുഷറഫ് അനുരഞ്ജനത്തിനില്ല
കലിഫോര്‍ണിയ: ശാന്തമാവുന്നു
കോംഗൊ വെള്ളപ്പൊക്കത്തില്‍ 30 മരണം
ബേനസീര്‍ സ്വന്തം ഗ്രാമത്തില്‍
യുഎസിനെതിരെ വീണ്ടും പുടിന്‍