പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഇറാന് ചെനിയുടെ മുന്നറിയിപ്പ്
ആണവായുധം സ്വന്തമാക്കാനുള്ള ഇറാന്‍റെ ശ്രമത്തിന് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ഡിക്ക് ചെനി മുന്നറിയിപ്പ് നല്‍കി. ഞാ‍യറാഴ്ച വാഷിംഗ്ടണില്‍ വച്ചാണ് ചെനി ഇറാനെതിരെ ആഞ്ഞടിച്ചത്.

“അമേരിക്കയോ അന്താരാഷ്ട്ര സമൂഹമോ ഭീകരതയെ അനുകൂലിക്കുന രാജ്യത്തിന്‍റെ (ഇറാന്‍റെ) ആഗ്രഹ പൂര്‍ത്തീകരണത്തിനെ അനുകൂലിക്കില്ല”. ആണവ സാങ്കേതിക വിദ്യ കൈവശമാക്കാനുള്ള ഇറാന്‍റെ ആഗ്രഹം നിഗൂഡമാണെന്നും ചെനി പറഞ്ഞു.

ആണവ മേഖലയില്‍ ഇറാന്‍ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അതിനെതിരെ കടുത്ത നടപടികള്‍ക്ക് അമേരിക്ക ഒരുക്കമാണെന്നും യുദ്ധസന്നദ്ധതയെ പ്രകടമാക്കി കൊണ്ട് ചെനി പറഞ്ഞു. ഇറാന്‍ ആണവ ആയുധം നിര്‍മ്മിച്ച ശേഷം ഇറാനെ ദുര്‍ബ്ബലമാക്കുകയാണ് ലക്‍ഷ്യമിടുന്നത് എന്നും ചെനി ആരോപിച്ചു.

ഇറാന്‍ ആണവ പരിപാടികളുമായി മുന്നോട്ട് പോവുന്നത് മൂന്നാം ലോക മഹായുദ്ധത്തെ ക്ഷണിച്ചു വരുത്തലാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ് ബുഷ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
കൂടുതല്‍
പുലി ആക്രമണം:32 മരണം
കറാച്ചി: ഉപയോഗിച്ചത് 15കി സ്ഫോടകവസ്തു
ചൈന: ജിന്‍റാവോ തുടരും
പുലികള്‍ വ്യോമാക്രമണം നടത്തി
കലിഫോര്‍ണിയയില്‍ തീ പടരുന്നു
ബേനസീര്‍ പട്ടാള വലയത്തില്‍