പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ബേനസീര്‍ പട്ടാള വലയത്തില്‍
benasir bhutto
FILEFILE

രക്തരൂക്ഷിതമായ പ്രതിഷേധങ്ങള്‍ക്കിടെ ജന്‍‌മനാട്ടിലേക്ക്‌ മടങ്ങിവന്ന പാക്‌ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ പട്ടാള വലയത്തില്‍. പാക്‌ സേനയുടേയും ജനാധിപത്യത്തിന്‍റേയും അവസാനവാക്കായ പ്രസിഡന്‍റ് പര്‍വേസ്‌ മുഷറഫിന്‍റേതിന്‌ തത്തുല്യമായ സുരക്ഷയാണ്‌ ബേനസീര്‍ ഭൂട്ടോക്കും നല്‍കിയിരിക്കുന്നതെന്ന പാക്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

ബേനസീര്‍ മടങ്ങിയെത്തിയ ദിവസം നടന്ന സ്ഫോടനത്തില്‍ 139 പേര്‍ക്കാണ്‌ ജീവന്‍ നഷ്ടമായത്‌. സുരക്ഷ ശക്തമാക്കിയത് ബേനസീറിന്‍റെ രാഷ്ട്രീയ ഭാവിക്ക്‌ ദോഷം ചെയ്യുമെന്നും പാക്‌ മാധ്യമങ്ങള്‍ പറയുന്നു.

എട്ട്‌ വര്‍ഷത്തിന്‌ ശേഷം ജന്മനാട്ടില്‍ മടങ്ങി എത്തിയ ഭൂട്ടോക്ക്‌ പാര്‍ട്ടിപ്രവര്‍ത്തനവുമായി സാധാരണക്കാരിലേക്ക്‌ ഇറങ്ങി ചെല്ലാന്‍ കടുത്ത സുരക്ഷാ ക്രമീകരണങ്ങള്‍ വിഘാതമാകും. ബേനസീറിന്‍റെ പാകിസ്ഥാന്‍ പീപ്പീള്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലി തന്നെ മാറ്റേണ്ടതായും വരും.

പാക്സര്‍ക്കാരിന്‍റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്‌ ബേനസീര്‍ കര്‍ശന സൂരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറായത്‌. കറാച്ചി സ്ഫോടനം ആവര്‍ത്തിക്കാതിരിക്കാനാണ്‌ പാക്‌ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്‌.

ഇതോടെ ബേനസീറിന്‍റെ പൊതു പരിപാടികള്‍ ചുരുങ്ങും. റാലികളില്‍ തുറന്ന വാഹനത്തില്‍ യാത്രചെയ്യാനും പറ്റില്ല. രാത്രികാല സമ്മേളനങ്ങളില്‍ പങ്കെടുക്കാനും കഴിയില്ല. എന്നാല്‍ ചാവേര്‍ ആക്രമണങ്ങളെ തടയാന്‍ ഒരു സര്‍ക്കാരിന്‍റേയും നയങ്ങള്‍ക്കും സുരക്ഷാക്രമീകരണങ്ങള്‍ക്കും കഴിയില്ലെന്ന്‌ ബേനസീര്‍ സര്‍ക്കാര്‍ അധികാരികളെ അറിയിച്ചതായി പാക്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

കറാച്ചി സ്ഫോടനത്തോടെ രണ്ടാം വരവില്‍ പാകിസ്ഥാനില്‍ ആസൂത്രണം ചെയ്യാനിരുന്ന രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്ക്‌ ബേനസീര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌.
കൂടുതല്‍
ചൈന: ഭരണത്തില്‍ അഴിച്ചുപണി
മ്യാന്മാര്‍: കര്‍ഫ്യൂ പിന്‍‌വലിച്ചു
മഡോണക്ക്‌ കോടികളുടെ കരാര്‍
ജിണ്ടാല്‍ ലുസിയാന ഗവര്‍ണര്‍
സ്ഫോടനത്തില്‍ ബന്ധമില്ല: പാക്
പാക് : പോരാളിയുടെ ചിത്രം പുറത്തുവിട്ടു