പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
മ്യാന്മാര്‍: കര്‍ഫ്യൂ പിന്‍‌വലിച്ചു

മ്യാന്‍‌മാറിലെ ഏറെ രക്തച്ചിരിച്ചിലിനിടയക്കിയ കര്‍ഫ്യൂ പിന്‍‌വലിച്ചത് യാംഗോണ്‍ നിവാസികള്‍ സ്വാഗതം ചെയ്‌‌തു. എന്നാല്‍ രാജ്യത്തിന്‍റെ ഉരുക്കു മുഷ്ടിയില്‍ പലരും ഇപ്പോഴും ഭീതിയിലാണ്. കര്‍ഫ്യൂവ് ഒഴിവാക്കിയതില്‍ യാംഗോണ്‍ നിവാസികള്‍ സന്തോഷം മറച്ചു പിടിക്കുന്നില്ല.

ശനിയാഴ്ച വൈകുന്നേരത്തോടെയാണ് യാംഗോണിലെ കര്‍ഫ്യൂ ഗവണ്‍‌മെന്‍റ് പിന്‍ വലിച്ചത്. ജനാധിപത്യത്തിനായി വാദിച്ച ഒരു കൂട്ടം ബുദ്ധ സന്യാസിമാരുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തെ മ്യാന്‍‌മാറിലെ സൈനിക ഭരണകൂടം ആയുധം ഉപയോഗിച്ചു നേരിട്ടതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. സെപ്തംബര്‍ അവസാനം നടന്ന സംഭവത്തില്‍ 13 പേര്‍ മരണമടയുകയും 3000 ല്‍ അധികം പെര്‍ ജയിലിലാകുകയുമായിരുന്നു.

കര്‍ഫ്യൂ അവസാനിച്ചെങ്കിലും അതുമായി ബന്ധപ്പെട്ട ഭീതികളില്‍ നിന്നും നഗരം ഇതുവരെ മോചിതമായിട്ടില്ല. അന്താരാഷ്ട്ര സമൂഹത്തിന്‍റെ കടുത്ത എതിര്‍പ്പുകള്‍ വന്നതോടെയാണ് സൈനിക നടപറ്റികളില്‍ നിന്നും മ്യാന്‍‌മാര്‍ അയഞ്ഞത്. അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ വെള്ളീയാഴ്ച മ്യാന്‍ മാറില്‍ നടക്കുന്ന കാര്യങ്ങള്‍ക്കെതിരെ രംഗത്തു വന്നിരുന്നു.
കൂടുതല്‍
മഡോണക്ക്‌ കോടികളുടെ കരാര്‍
ജിണ്ടാല്‍ ലുസിയാന ഗവര്‍ണര്‍
സ്ഫോടനത്തില്‍ ബന്ധമില്ല: പാക്
പാക് : പോരാളിയുടെ ചിത്രം പുറത്തുവിട്ടു
ബ്രിട്നി നെറ്റിലും ഹിറ്റ്
ഇറാന്‍ സുരക്ഷാതലവന്‍ രാജി വെച്ചു