കാമുകിയെ കൊന്ന് പാകം ചെയ്ത് ഭക്ഷിച്ച കഥാകാരനെ പൊലീസ് അറസ്റ്റു ചെയ്തു. മെക്സിക്കന്‍ കഥാകാരന്‍ ജോസ് ലൂയിസ് കാല്‍വയാണ് മുന്‍കാമുകി അലെജാന്ദ്ര ഗലിയാനയെ കൊന്ന് ഭക്ഷിച്ചതിന് കഴിഞ്ഞയാഴ്ച പൊലീസ് പിടിയിലായത്.
മേശപ്പുറത്ത് വച്ചിരിക്കുന്ന പൊരിച്ച മനുഷ്യമാംസമാണ് കാല്‍വയുടെ വീട്ടില്‍ എത്തിയ പൊലീസ് കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫ്രിഡ്ജിനകത്തു നിന്ന് നുറുക്കിയ മനുഷ്യമാംസ കഷണങ്ങളും കൊലപാതകത്തിന് ഉപയോഗിച്ച മൂര്‍ച്ചയേറിയ ആയുധങ്ങളും കണ്ടെത്തി.
മുപ്പത്തിരണ്ടുകരിയായ അലെജാന്ദ്രയുടെ ബാക്കി ശരീരഭാഗങ്ങള്‍ കിടപ്പുമുറിയിലെ ക്ലോസെറ്റില്‍ നിന്നും പൊലീസിന് ലഭിച്ചു. പൊലീസിനെ ഭയന്ന് രക്ഷപ്പെടാനായി ഓടിയ കാല്‍വെയ്ക്ക് ബാല്‍ക്കണിയില്‍ നിന്ന് വീണു പരുക്കേല്‍ക്കുകയും ചെയ്തു.
‘നരഭോജികളുടെ ജന്‍മവാസനകള്‍’ എന്ന പുസ്തകത്തിന്‍റെ രചനയിലായിരുന്നു കാല്‍വ. മന്ത്രാവാദത്തില്‍ വളരെ തല്‍പരനായിരുന്ന കാല്‍വയുടെ വീട്ടില്‍ നിന്ന് നരഭോജിയുടെ കഥപറയുന്ന ‘ഹാനിബാള്‍’ എന്ന സിനിമയുടെ പ്രതികളും പൊലീസ് കണ്ടെടുത്തു.
അലെജാന്ദ്രയുടെ തിരോധാനത്തില്‍ മുന്‍കാമുകന്‍ കാല്‍വയ്ക്ക് പങ്കുള്ളതായി അവരുടെ അമ്മ സംശയം പ്രകടിപ്പിച്ചിരുന്നു. നേരത്തെ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടതിനു പിന്നിലും കാല്‍വയ്ക്ക് പങ്കുള്ളതായാണ് പൊലീസ് സംശയിക്കുന്നത്. കൊല്ലപ്പെട്ട വെറോണിക്ക എന്ന സ്ത്രീ മരണത്തിനു മുമ്പ് വരെ കാല്‍വയുടെ ഒപ്പമാണ് താമസിച്ചിരുന്നത്.
|