പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ശ്രീലങ്ക: 12 പുലികളെ കൊന്നു
ശ്രീലങ്കയുടെ തെക്കന്‍ പ്രദേശങ്ങളിലും ജാഫ്നയിലുമായി നടന്ന വ്യത്യസ്ത ആക്രമണങ്ങളില്‍ ശ്രീലങ്കന്‍ സേന 12 തമിഴ് പുലികളെ കൊന്നു. ആക്രമണത്തില്‍ ഒരു സൈനികനും കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ജാഫ്നയിലെ മുഹമാലയിലുള്ള ശ്രീലങ്കന്‍ സൈനിക കേന്ദ്രത്തിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച മൂന്ന് എല്‍‌ടിടി‌ഇ പോരാളികളെ സേന വെടിവച്ചു കൊന്നു. വില്ലാട്ടിക്കുളത്ത് നടന്ന പോരാട്ടത്തില്‍ നാലു പുലികളേയും വധിച്ചു.

മാന്നാറിലെ കൊക്കുപദയനില്‍ നിന്ന് പുലികളുടെ രണ്ട് ബോട്ടുകള്‍ സൈന്യം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത കാലത്തായി ശ്രീലങ്കയില്‍ സൈന്യവും പുലികളുമായുള്ള പോരാട്ടം രൂക്ഷമായിരിക്കുകയാണ്. തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളില്‍ നിരവധി പുലികളും സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.
കൂടുതല്‍
പുടിനെതിരെ വധശ്രമം: റഷ്യ
ബേനസീര്‍ 18 ന് എത്തും
ചര്‍ച്ചയ്‌ക്ക് തയ്യാര്‍ : ജപ്പാന്‍
ഓസ്ട്രേലിയ തെരഞ്ഞെടുപ്പ് നവംബറില്‍
പുരോഹിതന് സ്വവര്‍ഗ പ്രേമം
തുര്‍ക്കിയെ അനുനയിപ്പിക്കാന്‍ യുഎസ്