ഇറാന്‍ സന്ദര്‍ശനത്തിനായി ഈയാഴ്ച പുറപ്പെടുന്ന റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനെ ടെഹ്റാനില്‍ വച്ച് വധിക്കുവാന്‍ ഗൂഡാലോചന നടക്കുന്നതായി റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സി വെളിപ്പെടുത്തി. പുടിനെ ചാവേര്‍ ആക്രമണത്തിലൂടെ വധിക്കാന്‍ ചില സംഘടനകള്‍ നീക്കങ്ങള്‍ നടത്തുന്നു എന്ന റിപ്പോര്‍ട്ടിനെ പക്ഷെ ഇറാന്‍ തള്ളിക്കളഞ്ഞു.
ഇറാനും റഷ്യയുമായുള്ള ബന്ധം രസിക്കാത്ത ചില പാശ്ചാത്യ ശക്തികളാണ് ഇത്തരം വാര്‍ത്തക്ക് പിന്നില്‍ എന്ന് ഇറാന്‍ ആരോപിച്ചു. ഇറാന്‍റെ ആണവപരിപാടികളെ ചൊല്ലിയുണ്ടായ പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി പുടിന്‍ ഞായറാഴ്ച ജര്‍മ്മനിയിലെത്തി. തിങ്കളാഴ്ച ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലുമായി പുടിന്‍ ചര്‍ച്ച നടത്തും. ഇന്നു രാത്രിയോടെ പുടിന്‍ ഇറാനിലേക്ക് പോകും.
പുടിന്‍റെ ഇറാന്‍ സന്ദര്‍ശനത്തില്‍ മാറ്റങ്ങളൊന്നും ഇല്ലെന്ന് ക്രെംലിന്‍ ഉപ വക്താവ് പെസ്കോവ് പറഞ്ഞു. സ്റ്റാലിനു ശേഷം ഇറാന്‍ സന്ദര്‍ശിക്കുന്ന ആദ്യ റഷ്യന്‍ പ്രസിഡന്‍റാവും പുടിന്‍. ഇറാനുമായുള്ള റഷ്യയുടെ ഇടപെടല്‍ പാശ്ചാത്യ രാജ്യങ്ങളുമായുള്ള റഷ്യന്‍ ബന്ധത്തെ സ്വാധീക്കുമെന്ന് റഷ്യന്‍ നയതന്ത്രജ്ഞര്‍ അഭിപ്രയപ്പെട്ടു.
|