‘ഒമ്പതു വര്‍ഷത്തെ ലണ്ടനിലെ പ്രവാസ ജീവിതത്തിനു ശേഷം പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ ഒക്ടോബര്‍ 18 ന് സ്വരാജ്യത്ത് മടങ്ങിയെത്തും. ഭൂട്ടോയും ഭര്‍ത്താവ് ആസിഫ് അലി സര്‍ദാരിയും തങ്ങളുടെ സ്വിസ്സ് ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ച തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭൂട്ടോ പ്രധാനമന്ത്രിയായിരുന്ന കാലത്ത് നടന്ന സര്‍ക്കാര്‍ കരാറുകളിലെ അഴിമതിയിലൂടെ സമ്പാദിച്ച പണമാണ് സ്വിസ്സ് ബാങ്കില്‍ നിക്ഷേപിച്ചതെന്ന് അഴിമതി വിരുദ്ധ സെല്ലിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ദരിച്ചു കൊണ്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് ബേനസീറിന്‍റേതായുള്ള വന്‍ കെട്ടിടങ്ങളും സ്വിസ്സ് ബാങ്ക് അക്കൌണ്ടിലെ 74 കോടി പൌണ്ടും അനധികൃതമായി സമ്പാദിച്ചതാണെന്നാണ് ബേനസീറിനെതിരെയുള്ള ആരോപണം.
പാകിസ്ഥാനിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുഷറഫും ബേനസീറും അനുരഞ്ജനത്തിലെത്തിയതോടെ ബേനസീറിന്‍റെ അക്കൌണ്ടുകള്‍ വീണ്ടും ഉപയോഗിക്കാനാവുമെന്ന് പത്ത് വര്‍ഷമായി ബേനസീറിനെതിരെയുള്ള അഴിമതിക്കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ ഹസന്‍ വസീം അഫ്സല്‍ പറഞ്ഞിരുന്നു.
ബേനസീറിനും മറ്റ് രാഷ്ട്രീയക്കാര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന മുഷറഫിന്‍റെ പ്രഖ്യാപനത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചതിന്‍റെ ഫലമായി അഴിമതി കേസുകളിലുള്ള അന്വേഷണം തുടരാനാണ് സാദ്ധ്യത. ബേനസീറിനെതിരെ വിധി വന്നാലും അവരുടെ പാകിസ്ഥാനിലേക്കുള്ള മടങ്ങി വരവിന് മാറ്റമുണ്ടാവില്ലെന്ന് അവരുടെ വക്താവ് പറഞ്ഞു.
|