ഓസ്ട്രേലിയയില്‍ വരുന്ന നവംബര്‍ 24 ന് പൊതു തെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രധാനമന്ത്രി ജോണ്‍ ഹൊവാര്‍ഡ് അറിയിച്ചു. പതിനൊന്നു വര്‍ഷമായി പ്രധാനമന്ത്രി സ്ഥാനത്ത് തുടരുന്ന ഹൊവാര്‍ഡിനെ വീണ്ടും ജനങ്ങള്‍ പിന്തുണക്കുമൊ എന്ന് തെരഞ്ഞെടുപ്പില്‍ വ്യക്തമാകും.
ഇറാഖില്‍ നിന്ന് ഓസ്ട്രേലിയന്‍ സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിലും തെരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണായകമാവും. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി നേതാവ് കെവിന്‍ റൂഡ് ഹൊവാര്‍ഡിന് നല്ല് എതിരാളിയായിരിക്കും. അമേരിക്കയുടെ ഉറച്ച അനുകൂലിയായ ഹൊവാര്‍ഡ് 2000 സൈനികരെയാണ് 2003 ല്‍ ഇറാഖിലേക്ക് അയച്ചത്. ഇറാഖില്‍ നിന്ന് സേനയെ പിന്‍വലിക്കണമെന്ന് രാജ്യത്ത് ആവശ്യമുയര്‍ന്നിട്ടുണ്ട്.
കെവിന്‍ റൂഡ് ഹൊവാര്‍ഡിന്‍റെ അമേരിക്കന്‍ നയങ്ങളോട് കടുത്ത എതിര്‍പ്പ് പുലര്‍ത്തുന്ന ആളാണ്. ഇറാഖില്‍ നിന്ന് കൂടുതല്‍ ഓസ്ട്രേലിയന്‍ സൈനികരെ പിന്‍വലിക്കണമെന്ന നിലപാടുകാരനാണ് കെവിന്‍. എന്തായാല്ലും ശക്തമായ മത്സരമായിരിക്കും ഹൊവാര്‍ഡും കെവിനും തമ്മില്‍ ഉണ്ടാവുക എന്നത് ഉറപ്പാണ്.
|