ടെലിവിഷന്‍ പരിപാടിയില്‍ വച്ച് ഒരു മുതിര്‍ന്ന ക്രിസ്ത്യന്‍ പുരോഹിതന്‍ താന്‍ ഒരു സ്വവര്‍ഗപ്രേമിയാണെന്ന് വെളിപ്പെടുത്തി. ഇതില്‍ അരിശം മൂത്ത വത്തിക്കാന്‍ പുരോഹിതനെ സസ്പെന്‍റ് ചെയ്തു.
ഈ അഭിപ്രായം രേഖപ്പെടുത്തിയ പുരോഹിതന്‍ ആരാണെന്ന് വ്യക്തമല്ല. ടെലിവിഷന്‍ ചാനല്‍ പുരോഹിതന്‍റെ മുഖവും ശബ്ദവും തിരിച്ചറിയാനാവാത്ത വിധമാണ് പരിപാടി സംപ്രേക്ഷണം ചെയ്തത്. വത്തിക്കാനിലെ മുതിര്‍ന്ന പുരോഹിതര്‍ ഇതിനെ വളരെ ഗൌരവമായാണ് എടുത്തിരിക്കുന്നത്.
പൊതുവെ ലൈംഗികതയുടെ കാര്യത്തില്‍ കര്‍ശനനിലപാടുകള്‍ സ്വീകരിക്കുന്നവരാണ് ക്രിസ്ത്യന്‍ പുരോഹിത വര്‍ഗ്ഗം. ആ സാഹചര്യത്തില്‍ ഒരു പുരോഹിതനില്‍ നിന്നു തന്നെ ഇത്തരം അഭിപ്രായ പ്രകടനം ഉണ്ടായാല്‍ സമൂഹത്തില്‍ ഉണ്ടാവുന്ന പ്രത്യാഘാതമാണ് വത്തിക്കാനെ കുഴക്കുന്നത്.
ക്രിസ്ത്യന്‍ മതത്തിന്‍റെ നിയമങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കാത്ത പുരോഹിതര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ അധികൃതര്‍ ബാധ്യസ്ഥരാണെന്ന് ഫാദര്‍ ലൊമ്പാറ്ഡി പറഞ്ഞു.
|