പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
തുര്‍ക്കിയെ അനുനയിപ്പിക്കാന്‍ യുഎസ്
തുര്‍ക്കിയുമായി വഷളായ നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തുര്‍ക്കിയിലെത്തി. ഒന്നാം ലോകയുദ്ധത്ത കാലത്ത് തുര്‍ക്കി അര്‍മേനിയയില്‍ വംശീയഹത്യ നടത്തിയെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രമേയം പാസാക്കിയതോടെയാണ് തുര്‍ക്കി അമേരിക്ക ബന്ധം വഷളായത്. കുര്‍ദിഷ് വിമത പോരാളികളെ നേരിടാനയി ഇറാഖ് ആക്രമിക്കാനുള്ള തുര്‍ക്കിയുടെ തീരുമാനത്തില്‍ മാറ്റമുണ്ടാക്കാനും യുഎസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കും.

യൂറോപ്പില്‍ അമേരിക്ക മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കുന്നതില്‍ റഷ്യക്കുള്ള എതിര്‍പ്പ് മാറ്റുന്നതിനായി മോസ്കോയില്‍ ചര്‍ച്ചക്ക് പോയി പരാജയപ്പെട്ട് മടങ്ങിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസും സംഘവുമാണ് പുതിയ ദൌത്യവുമായി തുര്‍ക്കി തലസ്ഥാനമായ അങ്കാരയില്‍ എത്തിയിരിക്കുന്നത്.

അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കിയ പ്രമേയത്തില്‍ പ്രതിഷേധിച്ച് തുര്‍ക്കി അമേരിക്കയിലെ അംബാസിഡറെ തിരിച്ചു വിളിച്ചിരുന്നു. ഇറാഖിലേയും അഫ്ഗാനിലേയും സൈനിക നടപടികള്‍ക്ക് തുര്‍ക്കിയുടെ സഹായം അമേരിക്കക്കുണ്ടായിരുന്നു. യുഎസ് സേന ഇടത്താവളമായി തുര്‍ക്കിയെ ഉപയോഗിച്ചിരുന്നു. യുഎസ് പ്രസിഡന്‍റിന്‍റെ എതിര്‍പ്പിനെ അവഗണിച്ചാണ് കോണ്‍ഗ്രസ് വിവാദ പ്രമേയം പാസാക്കിയത്.

കുറേ നാളുകളായി കുര്‍ദിഷ് പോരാളികള്‍ തുര്‍ക്കി സൈനികര്‍ക്ക് നേരെ ആക്രമണം അഴിച്ചു വിട്ടിരിക്കുകയാണ്. ഇതിനെ ശക്തമായി നേരിടാനാണ് തുര്‍ക്കി വിമതരുടെ താവളമായ വടക്കന്‍ ഇറാഖ് ആക്രമിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
കൂടുതല്‍
കൊളംബിയ ഖനിയപകടം: 21 മരണം
റൈസ് പുടിനെ വിമര്‍ശിക്കുന്നു
യുഎസ്-ജപ്പാന്‍ പ്രതിരോധബന്ധം റഷ്യക്ക് എതിര്‍പ്പ്
തായ്‌പേയില്‍ സ്വവര്‍ഗ ജാഥ
ത്രീ ഗോര്‍ജസ്: ലക്ഷങ്ങള്‍ വീടൊഴിയുന്നു
യുഎന്‍ നിര്‍ദ്ദേശം മ്യാന്‍‌മാര്‍ തള്ളി