അമേരിക്ക ജപ്പാനുമായി ചേര്‍ന്ന് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന മിസൈല്‍ പ്രതിരോധ സംവിധാനത്തോട് റഷ്യക്ക് എതിര്‍പ്പുള്ളതായി വിദേശ്യകാര്യമന്ത്രി സെര്‍ജി ലാവ്രോവ് ശനിയാഴ്ച വ്യക്തമാക്കി. സൈനിക മേധാവിത്വം ഉറപ്പിക്കുന്നതിനു വേണ്ടി മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ അമേരിക്ക സ്ഥാപിക്കുന്നതിനെ റഷ്യ ശക്തമായി എതിര്‍ക്കുമെന്ന് മന്ത്രി പറഞ്ഞു.
അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ എന്നി രാജ്യങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചിരിക്കുന്ന സൈനിക ബന്ധം മോശമായ ഫലമെ ഉണ്ടാക്കുകയുള്ളൂ. തെക്കന്‍ കൊറിയയില്‍ നിന്നുള്ള മിസൈല്‍ ഭീഷണി നേരിടാന്‍ ജപ്പാനും പ്രതിരോധ സംവിധാനങ്ങള്‍ ആവിഷ്ക്കരിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ പ്രശ്നങ്ങളെല്ലാം നയതന്ത്ര ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്നതാണ് എന്നാണ് മന്ത്രി മറുപടി പറഞ്ഞത്.
ചെക്ക് റിപബ്ലിക്കിലും പോളണ്ടിലും അമേരിക്ക നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന മിസൈല്‍ പ്രതിരോധ കേന്ദ്രത്തില്‍ റഷ്യക്കുള്ള എതിര്‍പ്പ് പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന് ചര്‍ച്ച പരാജയപ്പെട്ടിരുന്നു. എന്നാല്‍ പദ്ധതിയുമായി മുന്നോട്ട് പോവാനാണ് അമേരിക്കയുടെ തീരുമാനം.
|