പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
രാജക്കന്‍‌മാര്‍ വാഴാത്ത കുംബ്വാദ
തെക്കന്‍ നൈജീരിയയിലെ കുംബ്വാദ രാജകുടുംബത്തില്‍ ആറു തലമുറകളായിട്ട് രാജക്കന്‍‌മാര്‍ വാഴാറില്ലത്രെ. ഏത് ആണും രാജകിരീടം ഏറ്റെടുത്താല്‍ ആഴ്ചകള്‍ക്കുള്ളില്‍ മരിക്കുന്ന അവസ്ഥയാണുള്ളത്.

തുടര്‍ന്നു കൊണ്ടിരിക്കുന്ന ഈ രീതി മാറ്റും എന്ന ഉറച്ച വിശ്വാസത്തില്‍ ഒമ്പതു വര്‍ഷം മുമ്പ് ഇപ്പോഴത്തെ രാജ്ഞി ഹദീസയുടെ അച്ഛന്‍ ഭരണം ഏറ്റെടുത്തു. ഫലമൊ ഒരാഴ്ചക്കുള്ളില്‍ രോഗാസന്നനായ അദ്ദേഹം മൂന്ന് ആഴ്ചക്കു ശേഷം മരിക്കുകയും ചെയ്തു. അതിനു ശേഷം ഹദീസയാണ് ഭരണം നടത്തുന്നത്.

രണ്ട് നൂറ്റാണ്ട് മുമ്പാണത്രെ ഈ ഭാഗ്യക്കേട് ആരംഭിക്കുന്നത്. അന്നത്തെ പോരാളിയായ രാജ്ഞി തേരോട്ടത്തിനു ശേഷം സഹോദരന് ഭരണം കൈമാറി. ഒരാഴ്ചക്കുള്ളില്‍ രോഗം ബാധിച്ച് അയാള്‍ മരിച്ചു. തുടര്‍ന്ന് ഭരണം അടുത്ത സഹോദരനു നല്‍കി. വിധി ആവര്‍ത്തിച്ചു, ആ സഹോദരനും മരണത്തിനു കീഴടങ്ങി. പിന്നീട് 83 വര്‍ഷത്തോളം രാജ്ഞി തന്നെ ഭരണ നടത്തി.

രാജ്ഞിയുടെ കാലത്തിനുശേഷം വീണ്ടും ചില പുരുഷന്‍‌മാര്‍ ഭരണം ഏറ്റെടുത്തെങ്കിലും അധികാരത്തിനു മരണം തന്നെയായിരുന്നു അവരെ കാത്തിരുന്നത്. അവസാനം ഈ ദുര്‍സ്ഥിതിക്ക് കീഴടങ്ങിയത് ഹദീസയുടെ അച്ഛനാണ്.

മറ്റൊരുകാര്യം, ഈ രാജകുടുംബത്തില്‍ രാജ്ഞിയാവുന്നവരുടെ ഗര്‍ഭധാരണ ശേഷി നഷ്ടപ്പെടുമെന്നാണ് വിശ്വാസം. പക്ഷെ ഹദീസ അതില്‍ നിന്ന് രക്ഷപ്പെട്ടു. കിരീടം ഏറ്റെടുക്കുന്നതിനു മുമ്പ് തന്നെ മൂന്ന് വിവാഹം കഴിച്ച ഹദീസക്ക് അഞ്ചു മക്കളുമുണ്ട്.
കൂടുതല്‍
ഹെയ്തി വെള്ളപ്പൊക്കം: 45 മരണം
ഇറാഖ് പേടിസ്വപ്നം: യുഎസ് മുന്‍ ജനറല്‍
ഇന്ത്യ വിട്ടുവീഴ്ച ചെയ്യണം: പാക്
ബേനസീറിന്‍റെ മടങ്ങിവരവ് ആശങ്കയില്‍
മുഷറഫിന്‍റെ ജനപ്രീതി ഇടിയുന്നു
സമാധാന നോബല്‍ അല്‍ഗോറിന്