പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
സാഹിത്യ നോബല്‍ ലെസ്സിംങിന്
FILEFILE
ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ബ്രിട്ടീഷ് സാഹിത്യകാരി ഡോറിസ് ലെസ്സിംങിന്. അമ്പത്തിയേഴ് വര്‍ഷത്തെ സാഹിത്യ സപര്യയാണ് ഇവരെ സാഹിത്യത്തിനുള്ള അത്യുന്നത ബഹുമതിക്ക് അര്‍ഹയാക്കിയത്.

10 മില്യന്‍ ക്രോണര്‍ അഥവാ 763,000 പൌണ്ടാണ് സമ്മാന തുക. ഈ സമ്മാനത്തിന് അര്‍ഹയാവുന്ന പതിനൊന്നാമത് വനിതയും രണ്ടാമത്തെ ബ്രിട്ടീഷുകാരിയുമാണ് ഡോറിസ്. 2005 ല്‍ ഹരോള്‍ഡ് പിന്‍ററാണ് ബ്രിട്ടണിലേക്ക് പുരസ്കാരമെത്തിച്ചത്.

എണ്‍പത്തേഴ് വയസായ ഡോറിസ് ലെസ്സിംങിന്‍റെ കുടുംബം തെക്കന്‍ റൊഡേഷ്യയില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരാണ്. പതിനഞ്ചാം വയ്സ്സില്‍ സ്ക്കൂള്‍ വിദ്യാഭ്യാസം നിര്‍ത്തിയ ലെസ്സിംങിന്‍റെ തുടര്‍ന്നുള്ള പഠനം ജീവിതാനുഭവങ്ങള്‍ തന്നെയായിരുന്നു. രണ്ട് തവണ വിവാഹിതയായ ഇവര്‍ക്ക് മൂന്ന് മക്കള്‍ ഉണ്ട്.

ലെസ്സിംങിന്‍റെ സാഹിത്യ രചനാ കാലഘട്ടത്തെ മൂന്നായിട്ട് തരം തിരിക്കാം. കമ്മ്യൂണിസ്റ്റ് പ്രമേയങ്ങള്‍, മനശാസ്ത്രപരമായ പ്രമേയങ്ങള്‍, സൂഫി പ്രമേയങ്ങള്‍ എന്നിവയാണവ. സൂഫി പ്രമേയങ്ങള്‍ക്ക് ശേഷം ഈ മൂന്ന് വിഷയങ്ങളും കൈകാര്യം ചെയ്യുന്ന കൃതികളായിരുന്നു ലെസ്സിംങിന്‍റേത്.

ദ ഗ്രാസ് ഈസ് സിംഗിങ് (1950) ആണ് ലെസ്സിംങിന്‍റെ ആദ്യ കൃതി. കനോപസ് ഇന്‍ ആര്‍ഗോസ്, ഷികസ്ത, ദ ഫിഫ്ത് ചൈല്‍ഡ് തുടങ്ങി നിരവധി കൃതികള്‍ ലെസ്സിംങിന്‍റേതായുണ്ട്.

തുര്‍ക്കി എഴുത്തുകാരനായിരുന്ന ഒര്‍ഹന്‍ പമുക് ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ സാഹിത്യ നോബല്‍ വിജയി.
കൂടുതല്‍
ചൈനാക്കാര്‍ നാണം കുണുങ്ങികള്‍
ബേനസീര്‍ മടക്കം മാറ്റില്ല
ബേനസീറിന്‍റെ മടക്കം നീണ്ടേക്കും
തുര്‍ക്കി ആക്രമണത്തിനൊരുങ്ങുന്നു
ഫീസടയ്ക്കാന്‍ ശരീര വില്‍‌പ്പന
നൈജീരിയ: 6 ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയി