ഓസ്ട്രേലിയയിലെ സിഡ്നിയില്‍ ഒരു കോടതിയിലാണ് സംഭവം. വളരെ ഗൌരവമായ കോടതി അന്തരീക്ഷത്തില്‍ കേസിന്‍റെ വിചാരണ നടക്കുന്നതിനിടെയാണ് രതിമൂര്‍ച്ഛ അനുഭവിക്കുന്ന ഒരു സ്ത്രീയുടെ ശബ്ദം കോടതിയില്‍ അലയടിച്ചത്.
ശബ്ദം കേട്ട മജിസ്ട്രേറ്റും വിചരണ കേട്ടിരുന്ന പൊതുജനങ്ങളും ഞെട്ടിപ്പോയി. കോടതിയലക്‍ഷ്യം ആവുമെന്ന് കരുതി ചിരിക്കാതിരിക്കാന്‍ ശ്രമിച്ചെങ്കിലും പലര്‍ക്കും ചിരി പിടിച്ചു നിര്‍ത്താനായില്ല.
ശബ്ദം എവിടെ നിന്നായിരുന്നു എന്നറിയണ്ടേ, അവിടെയുണ്ടായിരുന്ന ഒരാളുടെ മൊബൈല്‍ ഫോണായിരുന്നു വില്ലന്‍. വെപ്രാളത്തിനിടെ ഫോണ്‍ ഓഫാക്കാന്‍ ഉടമ ശ്രമിച്ചിട്ട് നടക്കാത്തതും സംഭവത്തെ കൂടുതല്‍ നാടകീയമാക്കി. എല്ലാവരും ഫോണ്‍ ഓഫാക്കണമെന്ന് പ്രോസിക്യൂട്ടര്‍ കോണ്‍സ്റ്റബിള്‍ ജൊ ലിറ്റില്‍ പറഞ്ഞ് അര മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ഈ സംഭവം.
തകര്‍പ്പന്‍ റിംങ് ടോണിലൂടെ കോടതി അന്തരീക്ഷത്തെ ചിരിയിലാഴ്ത്തിയ പൌരന്‍ എന്തായാലും കോടതിയലക്‍ഷ്യത്തില്‍ നിന്ന് രക്ഷപ്പെട്ടു. അല്ലെങ്കില്‍ കക്ഷി കുറഞ്ഞത് ആറു മാസമെങ്കിലും അഴിയെണ്ണേണ്ടി വന്നേനെ.
|