പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഇറാഖ്: 1000 ബ്രിട്ടീഷ് സൈനികരെ പിന്‍‌വലിക്കും
ഇറാഖിലെ ബസ്രയില്‍ നിന്ന് ഈ വര്‍ഷം അവസാനത്തോടെ ആയിരം ബ്രിട്ടീഷ് സൈനികരെ പിന്‍‌വലിക്കാന്‍ തീരുമാനിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൌണ്‍ പറഞ്ഞു. പ്രധാനമന്ത്രിയായതിനു ശേഷമുള്ള ആദ്യ ഇറാഖ് സന്ദര്‍ശനത്തിനെത്തിയതാണ് ബ്രൌണ്‍.

ബാഗ്ദാദിലെത്തിയ ബ്രൌണ്‍ ഇറാഖി പ്രധാനമന്ത്രി നൌറി മാലിക്കിയുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി. യുഎസ് സൈനിക കമാന്‍ഡര്‍ ജനറല്‍ ഡേവിഡ് പെട്രോസുമായും കൂടിക്കാഴ്ച നടത്തി. രണ്ട് മാസത്തിനുള്ളില്‍ ബസ്ര പ്രവശ്യയുടെ പൂര്‍ണ നിയന്ത്രണം ഇറാഖിന് കൈമാറുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.

ബസ്ര വിമാനത്താവളത്തില്‍ ബ്രിട്ടന്‍റെ 5500 സൈനികരാണ് തമ്പടിച്ചിട്ടുള്ളത്.ഇറാഖിലെ ബ്രിട്ടീഷ് സൈനികരുടെ പ്രവര്‍ത്തനത്തെ ബ്രൌണ്‍ അഭിനന്ദിച്ചു. ക്രിസ്തുമസ്സോടെ ആയിരം സൈനികരെ നാട്ടില്‍ തിരിച്ചെത്തിക്കുമെന്ന് ബ്രൌണ്‍ പറഞ്ഞു.
കൂടുതല്‍
ദക്ഷിണാഫ്രിക്കയില്‍ രതി മേള
പാക്: 85 എംപിമാര്‍ രാജി വച്ചു
മുസ്ലീങ്ങള്‍ക്കായ് പരസ്യം
ബ്രിട്ട്‌നിക്ക് മക്കളും നഷ്ടമായി
തായ്‌വാന് ചൈന മുന്നറിയിപ്പ്
അന്തേവാസികള്‍ അടിവച്ചു: മഠം അടച്ചു