പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
പാക്: പൊലീസ് മേധാവിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്
ഇസ്ലാമബാദ് പൊലീസ് ഐജി ജനറല്‍ മര്‍‌വാ ഷായെ സസ്പെന്‍ഡ് ചെയ്യാനും അറസ്റ്റ് ചെയ്യാനും സുപ്രീം കോടതി ഉത്തരവിട്ടു. പര്‍‌വേസ് മുഷറഫിനെതിരെ നടന്ന പ്രകടനത്തിനു നേര്‍ക്ക് പൊലീസ് ആക്രമണം അഴിച്ചുവിട്ടതിന്‍റെ പശ്ചാത്തലത്തിലാണിത്.

ശനിയാഴ്ച നടന്ന പൊലീസ് ആക്രമണത്തില്‍ സുപ്രീംകോടതി സ്വമേധയാ നടപടിയെടുക്കുകയായിരുന്നു. സംഭവത്തിന് കാരണക്കാരായ പൊലീസ്, സിവില്‍ ഭരണാധികാര്‍ക്കെതിരെ നടപടിയെടുക്കാനും ചീഫ് ജസ്റ്റിസ് ഇഫ്ത്തിക്കര്‍ ചൌധരി ആവശ്യപ്പെട്ടു.

ശനിയാഴ്ച നടന്ന പ്രതിഷേധ പ്രകടനത്തിന് നേര്‍ക്ക് പൊലീസ് ലാത്തി ചാര്‍ജ്ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും അടക്കം 80 പേര്‍ക്ക് പരിക്ക് പറ്റി.

സംഭവത്തെ തുടര്‍ന്ന് സുപ്രീം കോടതി ആഭ്യന്തര സെക്രട്ടറി കമാല്‍ ഷായെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ ചുമതലപ്പെടുത്തി എന്ന് കമാല്‍ ഷാ മറുപടി നല്‍കി.
കൂടുതല്‍
ഇസ്രായേല്‍: 87 പലസ്തീന്‍കാരെ മോചിപ്പിക്കും
മുഷറഫിന് ശേഷം അഷ്ഫാഖ് ?
മ്യാന്മാര്‍: യുഎന്‍ ചര്‍ച്ച തുടരുന്നു
പാക്: ചാവേറാക്രമണത്തില്‍ 13 മരണം
ഇറാന്‍ നിര്‍മ്മിത മിസൈല്‍ ഇറാഖില്‍
സിഐഎ ഭീകര സംഘടനയെന്ന് ഇറാന്‍