ഇറാന്‍ നിര്‍മ്മിത ഭൂതല-ആകാശ മിസെലുകള്‍ ഇറാഖില്‍ നിന്ന് കണ്ടെടുത്തതായി യു എസ് സൈന്യം. ഈ മൈസൈലുകള്‍ ഇറാഖിലെ ഭീകരര്‍ ഉപയോഗിക്കുന്നവയാണെന്നും സൈനിക വക്താക്കള്‍ പറയുന്നു.
ഇറാന്‍ നിര്‍മ്മിത മിസാഘ്-1 എസ് മിസൈലുകളാണ് കണ്ടെടുത്തത്. ഇറാഖ് ഭീകരര്‍ക്ക് ഇറാന്‍ ആയുധമെത്തിക്കുന്നു എന്ന അമേരിക്കന്‍ ആരോപണം നിലനില്‍ക്കെയാണ് മിസൈലുകള്‍ പിടിച്ചെടുത്തിരിക്കുന്നത്.
ആയുധം കടത്തുന്ന ആളെന്ന് ആരോപിച്ച് മഹ്‌മൂദി ഫര്‍ഹാദി എന്ന ഇറാന്‍ പൌരനെ കഴിഞ്ഞ ആഴ്ച വടക്കന്‍ ഇറാഖില്‍ വച്ച് യു എസ് സൈന്യം അറസ്റ്റ് ചെയ്തത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ഇതെ തുടര്‍ന്ന് ഇറാന്‍ കുര്‍ദ്ദ് പ്രവിശ്യയിലേക്ക് ഉള്ള അതിര്‍ത്തി അടയ്ക്കുകയും ചെയ്തിരുന്നു.
മഹ്‌മൂദി ഫര്‍ഹാദിയുടെ അറസ്റ്റില്‍ ഇറാന്‍ പ്രസിഡന്‍റ് അഹമ്മദി നെജാദും ഇറാഖ് ഭരണകൂടവും പ്രതിഷേധം അറിയിച്ചിരുന്നു.
|