മ്യാന്മാറില്‍ ജനങ്ങള്‍ സംഘടിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക് അവഗണിക്കാന്‍ ശ്രമിച്ച ബുദ്ധ സന്യാസിമാരെ പിരിച്ചുവിടാന്‍ പൊലീസ് ചെറിയ തോതില്‍ ബലപ്രയോഗം നടത്തി. യംഗോണിലെ പ്രശസ്തമായ ഷ്വെദഗോണ്‍ പഗോഡയ്ക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച ബുദ്ധ സന്യാസിമാരെ പിരിച്ചുവിടാനാണ് പൊലീസ് ബലപ്രയോഗം നടത്തിയത്.
പഗോഡയുടെ നാല് കവാടങ്ങളും നേരത്തേ പൊലിസ് ഉപരോധിച്ചിരുന്നു. മ്യാന്മാറില്‍ ഏറ്റവും പരിപാവനമായി കരുതുന്ന ബുദ്ധ വിഹാരങ്ങളില്‍ ഒന്നാണിത്. എട്ട് ദിവസമായി രാജ്യത്തെ സൈനിക ഭരണകൂടത്തിന് എതിരെ ബുദ്ധ സന്യസിമാര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിവരികയാണ്.
കഴിഞ്ഞ ദിവസം നടന്ന പ്രകടനത്തില്‍ പതിനായിരത്തിലധികം പേര്‍ പങ്കെടുത്തിരുന്നു. സാധാരണ ജനങ്ങളും പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ആരംഭിച്ചതിനെ തുടര്‍ന്ന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് മണിവരെ പ്രധാന നഗരങ്ങളില്‍ കര്‍ഫ്യൂ എര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് പേരിലധികം സംഘം ചേരുന്നതും വിലക്കിയിട്ടുണ്ട്.
ഇതേതുടര്‍ന്നാണ് പ്രധാന ബുദ്ധ വിഹാരങ്ങളിലും സര്‍ക്കാരിനെതിരെ പ്രതിഷേധ പ്രകടനം നടക്കുന്ന മറ്റ് കേന്ദ്രങ്ങളിലും സൈനികര്‍ ഉപരോധമേര്‍പ്പെടുത്തിയത്. ഇന്ധന വില അടുത്തിടെ വര്‍ദ്ധിപ്പിച്ചതാണ് ബുദ്ധ സന്യാസിമാരുടെ പ്രതിഷേധത്തിന് കാരണമായത്.
|