മ്യാന്മാറില്‍ സൈനിക ഭരണകൂടത്തിനെതിരെ ബുദ്ധ സന്യാസിമാര്‍ നടത്തുന്ന പ്രതിഷേധത്തിന് തടയിടാന്‍ അധികൃതര്‍ നീക്കം തുടങ്ങി. യംഗോണിലെ ഏറ്റവും വലിയ അറ് ബുദ്ധ വിഹാരങ്ങള്‍ക്ക് സമീപവും സൈന്യം നിരന്ന് കഴിഞ്ഞു.
എട്ട് ദിവസമായി ബുദ്ധ സന്യാസിമാര്‍ സൈനിക ഭരണകൂടത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നയിച്ചു വരികയാണ്. സാധാരണജനങ്ങളും പ്രകടനത്തില്‍ പങ്ക് ചേരുന്നുണ്ട്. അടുത്തിടെ ഇന്ധന വില വര്‍ധിപ്പിച്ചതാണ് സൈനിക ഭരണകുടത്തിനെതിരെ തിരിയാന്‍ ബുദ്ധ സന്യാസിമാരെ പ്രേരിപ്പിച്ചത്. ഒന്നര ദശാബ്ദത്തിനിടെ സൈനിക ഭരണകുടത്തിന് നേരെ ഉയരുന്ന ഏഅവും വലിയ വെല്ലുവിളി ആണിത്.
ബുദ്ധ വിഹാരങ്ങള്‍ക്ക് ചുറ്റും സേന നിരന്നിരിക്കുന്നത് സംബന്ധിച്ച് ബുദ്ധ സന്യാസിമാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇനിയും പ്രതിഷേധം നയിച്ചാല്‍ ഇടപെടുമെന്ന് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ബുദ്ധ സന്യാസിമാര്‍ക്കെതിരെ നടപടി എടുക്കാന്‍ സൈനിക ഭരണകൂടം ഇതുവെരെ മടിച്ച് നില്‍ക്കുകയായിര്‍ന്നു. ജനവികാരം എതിരാകുമെന്ന് ഭയന്നായിരുന്നു ഇത്. ബുദ്ധ സന്യാസിമാരുടെ പ്രക്ഷോഭത്തിന് നേരെ സാഹസം കാര്‍ട്ടരുതെന്ന് വിവിധ ലോകരാജ്യങ്ങള്‍ മ്യാന്മാര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.
|