പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഷിനാവ്രത: കേസ് മാറ്റിവച്ചു
തായ്‌ലന്‍ഡില്‍ മുന്‍ പ്രധാനമന്ത്രി തക്സിന്‍ ഷിനാവ്രതയ്ക്കെതിരെ ഉളള അഴിമതിക്കേസ് വിചാരണ ചെയ്യുന്നത് സുപ്രീം കോടതി നിര്‍ത്തി വച്ചു. ഷിനാവ്രതയെ കോടതിയില്‍ ഹാജരാക്കാന്‍ അധികാരികള്‍ക്ക് കഴിയാത്തതിനാലാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റിയത്.

ചൊവ്വാഴ്ച ആണ് കോടതി ആദ്യമായി ഷിനാവ്രതയുടെ കേസ് പരിഗണിച്ചത്. പ്രവാസത്തില്‍ കഴിയുന്ന ഷിനാവ്രതയും ഭാര്യ പൊജമര്‍നും കോടതിയില്‍ ഹാജരായിരുന്നില്ല. 2003ല്‍ ബാങ്കോക്കില്‍ കണ്ണായ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഷിനാവ്രത പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ് ഈ ഇടപാട് നടന്നത്.

തായ് നിയമ പ്രകാരം പ്രതികള്‍ ഹാജരായില്ലെങ്കില്‍ കേസ് തുടരാനാകില്ല. ഇതേതുടര്‍ന്നാണ് പ്രതികളെ ഹാജരാക്കുന്നത് വരെ കേസ് പരിഗണിക്കുന്നത് നിര്‍ത്തി വയ്ക്കാന്‍ കോടതി തീരുമാനിച്ചത്.

സെപ്തംബര്‍ 19, 2006ലാണ് സൈനിക അട്ടിമറിയില്‍ ഷിനാവ്രത പുറത്താക്കപ്പെടുന്നത്. അധികാര ദുര്‍വിനിയോഗവും അഴിമതിയും ആരോപിച്ച് ഷിനാവ്രതയ്ക്കെതിരെ രാജ്യത്ത് പ്രക്ഷോഭം നടന്നുവരികയായിരുന്നു. സൈന്യം അധികാരം പിടിക്കുമ്പോള്‍ ന്യൂയോര്‍ക്കിലായിരുന്ന ഷിനാവ്രത പിന്നീട് നാട്ടിലേക്ക് മടങ്ങിയില്ല.

ഇപ്പോള്‍ ബ്രിട്ടനിലാണ് ഷിനവ്രതയും ഭാര്യയും കഴിയുന്നതെന്നാണ് റിപ്പോര്‍ട്ട്.

കൂടുതല്‍
നേപ്പാള്‍: മാവോയിസ്റ്റുകള്‍ വലിയ കക്ഷി
ലങ്ക: 9 പുലികള്‍ കൊല്ലപ്പെട്ടു
മ്യാന്മാര്‍: പ്രതിഷേധം പുകയുന്നു
ഇറാഖ്: കുടുതല്‍ തുകയ്ക്കായി ബുഷ് ഭരണകൂടം
ഇറാഖ്: ആക്രമണത്തില്‍ 28 മരണം
ജപ്പാന്‍: ഫുകുഡ പ്രധാനമന്ത്രി