മ്യാന്മാറില്‍ ബുദ്ധ സന്യാസിമാരുടെ പ്രക്ഷോഭം ആറാം ദിവസത്തിലേക്ക് കടന്നു. സൈനിക ഭരണകൂടത്തിനെതിരെ ശനിയാഴ്ച ആയിരക്കണക്കിന് സന്യാസിമാരാണ് തെരുവിലിറങ്ങിയത്.
മണ്ടലേയില്‍ 2000 ബുദ്ധ സൈനികരാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തത്ത്. റംഗൂണില്‍ നടന്ന പ്രകടനത്തില്‍ ആയിരത്തോളം ബുദ്ധ സന്യാസിമാര്‍ പങ്കെടുത്തു.രാജ്യത്തെ മറ്റ് അഞ്ച് നഗരങ്ങളിലും പ്രകടനങ്ങള്‍ നടന്നു. സൈനിക ഭരണ കൂടം നിലം പൊത്തുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് പ്രതിഷേധം നയിക്കുന്നവര്‍ വെളിപ്പെടുത്തി.
റംഗൂണില്‍ പ്രശസ്ത ബുദ്ധ ക്ഷേത്രമായ ഷ്വഡെഗോണ്‍ പഗോഡയിലാണ് ബുദ്ധ സന്യാസിമാര്‍ ഒത്തു കൂടിയത്. ഇതിന് ശേഷം അവര്‍ പ്രകടനം നടത്തുകയായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബുദ്ധമത പഠന കേന്ദ്രമായ മണ്ടലേയില്‍ പയഗി ജില്ലയിലൂടെ സമാധാനപരമായി മാര്‍ച്ച് കടന്നു പോകുകയുണ്ടായി.
ചൌക്, ഷ്വെബോ, മോംഗ്വ, തൌഗ് ഡ്വിന്‍ ഗി, യി നാന്‍ ചുവാങ് എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. എങ്ങു നിന്നും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
|