വടക്കന്‍ ശ്രീലങ്കയില്‍ തമിഴ് പുലികളുടെ ഒരു കേന്ദ്രത്തില്‍ വ്യോമസേനാ വിമാനങ്ങള്‍ ബോംബാക്രമണം നടത്തി. തമിഴ് പുലികളുടെ ഉന്നത നേതാക്കള്‍ സമ്മേളിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു വ്യോമാക്രമണം. മറ്റൊരു സംഭവത്തില്‍ രാജ്യത്തിന് തെക്ക് സ്ഫോടനത്തില്‍ ഒരു സിവിലിയന്‍ കൊല്ലപ്പെടുകയും ചെയ്തു.
പുതുക്കുടിയിരുപ്പിലെ തമിഴ് പുലി കേന്ദ്രത്തിലാണ് ലങ്കന്‍ വ്യോമ സേന ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പുലി കേന്ദ്രത്തിന് വന്‍ നാശനഷ്ടം ഉണ്ടായതായി വ്യോമസേനാ വക്താവ് ക്യാപ്റ്റന്‍ അജന്ത സില്‍വ പറഞ്ഞു. മരണ സംഖ്യയെ കുറിച്ച് അദേഹം വെളിപ്പെടുത്തിയിട്ടില്ല.
ഇതിന് മണിക്കൂറുകള്‍ക്ക് ശേഷം കിഴക്കന്‍ അമ്പാര ജില്ലയില്‍ തെരുവോരത്തുണ്ടായ സ്ഫോടനത്തില്‍ സഞ്ചരിച്ചിരുന്ന വാഹനം തകര്‍ന്ന് ഒരു സിവിലിയന്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തമിഴ് പുലികള്‍ ലങ്കന്‍ സൈനികരെ ലക്‍ഷ്യമിട്ട് സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിയതെന്ന് ലങ്കന്‍ സൈനികിഅ വൃത്തങ്ങള്‍ അറിയിച്ചു.
സംഭവത്തെപ്പറ്റി തമിഴ് പുലികളുടെ പ്രതികരണം അറിവായിട്ടില്ല. പ്രത്യേക തമിഴ് രാഷ്ട്രത്തിനായി രണ്ട് ദശാബ്ദത്തിലധികമായി തമിഴ് പുലികള്‍ പോരാട്ടം നടത്തി വരികയാണ്.
|