പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
യു എസ് പരാജയപ്പെട്ടെന്ന് സവാഹിരി
ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ അമേരിക്ക പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അല്‍ -ക്വൊയ്ദ ഉപനേതാവ് അയ്മന്‍ അല്‍ സവാഹിരി. വ്യാഴാഴ്ച പുറത്തിറങ്ങിയ വീഡിയോയിലാണ് സവഹിരിയുടെ ഈ അഭിപ്രായ പ്രകടനം.

സെപ്തംബര്‍ 11ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തോടനുബന്ധിച്ച് ഒസാമ ബിന്‍ ലാദന്‍റെ രണ്ട് വീഡിയോകള്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ ആണ് സവാഹിരിയുടെ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്.

ഡോക്യുമെന്‍ററി ശൈലിയിലാണ് 80 മിനിട്ട് ദൈര്‍ഘ്യമുളള വിഡീയോ ഇസ്ലാമിക വെബ്‌സൈറ്റുകളില്‍ പ്രത്യ ക്ഷപ്പെട്ടത്. ഇറാഖ്, അഫ്ഗാനിസ്ഥാന്‍, സൊമാലിയ, വടക്കന്‍ ആഫ്രിക്ക തുടങ്ങിയ ഇടങ്ങളില്‍ അല്‍-ക്വൊയ്ദയുടെ പ്രവര്‍ത്തനങ്ങളെ സവാഹിരി പ്രശംസിക്കുന്നുണ്ട്.

മുസ്ലീങ്ങളുടെ മുന്നണിപ്പടയോട് മനുഷ്യ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ സാമ്രാജ്യം എന്ന് വിശേഷിക്കപ്പെടുന്ന അമേരിക്ക പരാജയപ്പെട്ടിരിക്കുകയാണ്- സവാഹിരി പറയുന്നു. ഓഫീസെന്ന് തോന്നിപ്പിക്കുന്ന മുറിയിലിരുന്നാണ് സവാഹിരി സംസാരിക്കുന്നത്. പശ്ചാത്തലത്തില്‍ മത ഗ്രന്ഥങ്ങളും ഒപ്പം ഒരു റൈഫിളും ദൃശ്യമാകുന്നുണ്ട്.

പുതിയ വീഡിയോയില്‍ ഒസാമ ബിന്‍ ലാദന്‍റെ ശബ്ദവുമുണ്ട്. എന്നാല്‍, ഇത് പുതിയതാണോ എന്നറിവായിട്ടില്ല.

കൂടുതല്‍
തായ്‌വാന് യു എന്‍ അംഗത്വമില്ല
സുഡാനെതിരെ ഉപരോധം വേണം: എച്ആര്‍ബ്ലിയു
നെജാദിന് ഗ്രൌണ്ട് സീറോയില്‍ വിലക്ക്
ഇസ്രായേലിനെ അക്രമിക്കുമെന്ന് ഇറാന്‍
സൌദി: വാഹനമോടിക്കാന്‍ വനിതകള്‍
ബ്രിട്ടന്‍: വംശീയ വിവേചനം ഇപ്പോഴും