പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
യു എന്‍ വിപുലീകരിക്കണം: മുണ്‍
സുരക്ഷാ കൌണ്‍സിലിന്‍റെ വിപുലീകരണം ഏറ്റവും പ്രധാനപ്പെട്ട വിഷയമാണെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. അംഗ രാ‍ജ്യങ്ങള്‍ ഇക്കാര്യം ഗൌരവമായി പരിഗണിക്കുകയും ഉചിതമായ തീരുമാനത്തിലെത്തുകയും ചെയ്യുമെന്നാണ് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

കഴിഞ്ഞ അറുപത് വര്‍ഷത്തിനുള്ളില്‍ ലോകത്തുണ്ടാക്കിയിട്ടുള്ള വന്‍ മാറ്റങ്ങളും നാടകീയമായ രാഷ്ടീയ പരിണാമങ്ങളും സുരക്ഷാ കൌണ്‍സിലിന്‍റെ വികസനം അത്യന്താപേക്ഷിതമാക്കുന്നു. അംഗരാജ്യങ്ങളുടെ സമ്മതപ്രകാരമുളള രീതിയിലായിരിക്കണം വികസനം -മൂണ്‍പത്രസമ്മേളനത്തില്‍ പറഞ്ഞു.

അംഗരാജ്യങ്ങള്‍ ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് ബാന്‍ ചൂണ്ടിക്കാട്ടി. ഈ ചര്‍ച്ചകള്‍ ഫലവത്താകാന്‍ വേണ്ടത് ചെയ്യുമെന്ന് മൂണ്‍ പറഞ്ഞു.

സമാധാന കമ്മീഷന്‍, മനുഷ്യാവകാശ കൌണ്‍സില്‍ തുടങ്ങിയവ രൂപീകരിച്ചത് വഴി യു എന്‍ പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നാല്‍, 15 അംഗ സുരക്ഷാ കൌണ്‍സിലിന്‍റെ വികസനമാണ് ഏറ്റവും പ്രധാനം- മൂണ്‍ വ്യക്തമാക്കി.

അതേസമയം, സുരക്ഷാ കൌണ്‍സിലിന്‍റെ വികസനം സ്ഥിരമായി വേണമോ അതോ താല്‍ക്കാലികാടിസ്ഥാനത്തില്‍ വേണമോ എന്ന കാര്യം ബാന്‍ കി മൂണ്‍ സ്പര്‍ശിച്ചിട്ടില്ല.
കൂടുതല്‍
സിറിയയുമായി ബന്ധമില്ല: ഉ. കൊറിയ
നേപ്പാള്‍: മാവോയിസ്റ്റുകള്‍ സര്‍ക്കാര്‍ വിട്ടു
വിദേശ കമ്പനികളെ പുറത്താക്കണം: സദര്‍
താലിബാനുമായി ചര്‍ച്ചക്ക് തയ്യാര്‍
ജപ്പാന്‍: തെര.വേണമെന്ന് നിര്‍ദ്ദേശം
ഖാലിദയ്ക്കെതിരെ കടുത്ത നിയമം