പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
രാഷ്ട്രീയ ഇടപെടലിനെതിരെ ഇറാന്‍
അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ(ഐ എ ഇ എ) പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുന്നത് തങ്ങള്‍ അവരുമായി സഹകരിക്കുന്നതിനെ തകിടം മറിക്കുമെന്ന് ഇറാന്‍. യുറേനിയം സമ്പുഷ്ടമാക്കല്‍ പദ്ധതിയുമായി ഇറാന്‍ മുന്നോട്ട് പോകുന്നതായി അമേരിക്കയും യൂറോപ്യന്‍ യൂണിയനും ആരോപിച്ചിരിക്കെ ആണ് ഇറാന്‍റെ ഈ അഭിപ്രായ പ്രകടനം.

ഐ എ ഇ എ യെ അവരുടെ ജോലി നിര്‍വഹിക്കാന്‍ അനുവദിക്കേണ്ടതുണ്ട്. അന്താ‍രാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ യോഗത്തിന് ശേഷം ഇറാന്‍ അംബാസഡര്‍ അലി അസ്ഗര്‍ സൊല്‍താനി പറഞ്ഞു. രാഷ്ട്രീയ ഇടപെടലോ മറ്റേതെങ്കിലും രീതിയിലുള്ള ഇടപെടലോ ഉണ്ടാകുന്നത് സംഗതിയാകെ തകിടം മറിക്കും.

തന്ത്രപധാനമായ ആണവ പദ്ധതികള്‍ നിര്‍ത്തി വയ്ക്കുന്നതില്‍ ഇറാന്‍റെ വിസമ്മതം, ആണവ പരിപാടി സംബന്ധിച്ച് ഇറാന് വേണ്ടി ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന അലി ലാരിജാനി ആവര്‍ത്തിച്ച് വ്യക്തമാക്കി. പുതിയ സാധ്യതകള്‍ ആരായണം. പഴയതിലേക്ക് ഇനി തിരിച്ചു പോക്കില്ല. യുറേനിയം സമ്പുഷ്ടമാക്കല്‍ നിര്‍ത്തി വയ്ക്കാമെന്ന് പഴയ ഇറാന്‍ സര്‍ക്കാര്‍ നല്‍കിയിരുന്ന ഉറപ്പ് സംബന്ധിച്ച് ലാരിജാനി വെളിപ്പെടുത്തി.

ഇറാന്‍ അണവ റിയാക്ടറുകളില്‍ പരിശോധന നടത്തേണ്ടത് ആവശ്യമാണെന്ന് ഐ എ ഇ എ യോഗത്തില്‍ അമേരിക്കന്‍ അംബാസഡര്‍ ഗ്രിഗറി ഷുള്‍റ്റ് അഭിപ്രായപ്പെട്ടു. യുറേനിയം സമ്പുഷ്ടമാക്കല്‍ നിര്‍ത്തി വയ്ക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് രണ്ട് പ്രാവശ്യ ഇറാന് മേല്‍ യു എന്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍
ഇറാന് ആണവായുധം വേണ്ട: നെജാദ്
റഷ്യ: പ്രധാനമന്ത്രിയുടെ രാജിയില്‍ അപാകതയില്ല
പാകില്‍ ലാദന്‍ ജനപ്രിയന്‍
ദാവൂദിനെ കൈമാറും: ബേനസിര്‍
മുഷറഫ് സൌദിയിലേക്ക്
സുമാത്രയില്‍ തുടര്‍ചലനങ്ങള്‍: 9 മരണം