പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  വിദേശവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
അഫ്ഗാനില്‍ യു എസ് ആക്രമണം
കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ അല്‍-ക്വൊയ്ദ, താലിബാന്‍ ഭീകരരെ ലക്‍ഷ്യമിട്ട് അമേരിക്കന്‍ നേതൃത്വത്തിലുള്ള സേന സൈനിക നടപടി ആരംഭിച്ചു. ഒസാമ ബിന്‍ ലാദന്‍ ഒളിച്ചു കഴിയുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ടോറ ബോറ മേഖലയിലാണ് ആക്രമണം നടക്കുന്നത്. അതേസമയം, കാബൂളിന് സമീപം നടന്ന ബോംബാക്രമണത്തില്‍ മൂന്ന് ജര്‍മ്മന്‍‌കാര്‍ കൊല്ലപ്പെടുകയും ചെയ്തു.

കരമാര്‍ഗ്ഗവും വ്യോമമാര്‍ഗ്ഗവും ആക്രമണം നടക്കുന്നുണ്ട്. നിരവധി വിദേശ ഭീകരര്‍ ഇവിടെ ഒളിച്ച് കഴിയുന്നുണ്ടെന്നാണ് സഖ്യസേനാ വക്താവ് വനിസ ബോമാന്‍ പറഞ്ഞത്.

സെപ്തംബര്‍ 11ന് നടന്ന ആക്രമണത്തിന് ശേഷം 2001ല്‍ ഇവിടെ കനത്ത ആക്രമണം അമേരിക്ക നടത്തിയിരുന്നു. ഒസാമ ബിന്‍ ലാദനെ ലക്‍ഷ്യമിട്ട് നടത്തിയ ആക്രമണം ലക്‍ഷ്യം കണ്ടിരുന്നില്ല.

ഭീകരര്‍ക്ക് പരിശീലനം നടത്താനും ഒളിയുദ്ധം നടത്താനും മേഖല യുടെ പ്രത്യേക സവിശേഷത സഹായകമാണെന്ന് ബോമാന്‍ പറഞ്ഞു. രഹസ്യാന്വേഷണ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ആകമണം.

ആക്രമണത്തില്‍ ആളപായമുണ്ടോ എന്ന് വ്യക്തമല്ല. സാധാരണക്കാര്‍ക്ക് അപായമുണ്ടാകാതിരിക്കാന്‍ വ്യോമാക്രമണം കരുതലോടെ ആണ് നടത്തുന്നതെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
കൂടുതല്‍
മുഷറഫുമായി ധാരണയെന്ന് ബേനസിര്‍
പാക് പരിതാപകരം: എഡി‌ബി
ഇറാഖ്: ചാവേര്‍ ആക്രമണത്തില്‍ 200 മരണം
കൊറിയയില്‍ 200 മരണം
ഓസീസ് യുറേനിയം നല്‍കിയേക്കും
‘യു‌എസ് താല്‍പ്പര്യം സംരക്ഷിക്കുന്നില്ല’