എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ് രാജകുമാരന് രാജ്യം ഭരിക്കാനാകുമോ എന്ന് രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ സംശയം പ്രകടിപ്പിച്ചിരുന്നതായി വാര്‍ത്ത. എലിസബത്ത് രാജ്ഞി മരിച്ചാല്‍ രാജ്യാധികാരം ആര്‍ക്കെന്ന ചിന്ത ചര്‍ച്ചിലിനെ അലട്ടിയിരുന്നതായി അടുത്തിടെ പുറത്ത് വന്ന സര്‍ക്കാര്‍ രേഖകളില്‍ കാണുന്നു.
ചാള്‍സ് രാജകുമാരന് പ്രായപൂര്‍ത്തിയാകുന്നതു വരെ രാജഭരണം നടത്തുന്നതാണ് ചര്‍ച്ചിലിനെ അലട്ടിയിരുന്നത്. ഫിലിപ് രാജകുമാരനോ മാര്‍ഗരറ്റ് രാജകുമാരിയോ റീജന്‍റായി ഭരിക്കുന്നത് അനുയോജ്യമാകുമോ എന്നും ചര്‍ച്ചില്‍ സംശയിച്ചിരുന്നു- സര്‍ക്കാര്‍ രേഖകളെ ഉദ്ധരിച്ച് ദി സണ്ടേ ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
1953ല്‍ രണ്ടാം തവണ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം വഹിക്കവെ ആണ് ചര്‍ച്ചില്‍ രാജഭരണവുമായി ബന്ധപ്പെട്ട് സംശയം പ്രകടിപ്പിച്ചത്. തന്‍റെ ഭര്‍ത്താവ് ഫിലിപ് രാജകുമാരന് അനുകൂലമായി റിജന്‍റ് നിയമം ഭേദഗതി ചെയ്യണമെന്ന് എലിസബത്ത് രാജ്ഞി അവശ്യപ്പെട്ടപ്പോഴാണ് ചര്‍ച്ചില്‍ ആസങ്ക പ്രകടിപ്പിച്ചത്. ചാള്‍സ് രാജകുമാരന് നാല് വയസ് പ്രായമുള്ളപ്പോഴായിരുന്നു അത്.
തനിക്ക് രാജ്യഭരണം നടത്താന്‍ കഴിയാതെ വരികയോ അകാല മരണം സംഭവിക്കുകയോ ചെയ്താല്‍ തന്‍റെ ഭര്‍ത്താവായ ഫിലിപിന് അവസരം നല്‍കണമെന്നായിരുന്നു എലിസബത്ത് ആഗ്രഹിച്ചിരുന്നത്. ഭരണഘടന പ്രകാരം എലിസബത്തിന്‍റെ സഹോദരിയായ മാര്‍ഗരറ്റ് ആണ് ഈ സാഹചര്യത്തില്‍ രാജഭരണം നടത്തേണ്ടത്.
|