യൂറോപ്പിലെ വിമാനയാത്രക്കാര്‍ക്ക് ബ്രിട്ടീഷ് എയര്‍ എന്ന് കേട്ടാല്‍ യാത്ര ചെയ്യാതെ തന്നെ മടുത്ത പ്രതീതിയാണ്. അസോസിയേഷന്‍ ഓഫ് യൂറോപ്യന്‍ എയര്‍ ലൈന്‍സ്(എ ഇ എ) അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടും ഇത് ശരി വയ്ക്കുന്നതാണ്.
നിശ്ചിത സമയത്ത് യാത്ര പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വിഷമം ഏറ്റവും കൂടുതല്‍ അനുഭവിച്ചത് ബ്രിട്ടീഷ് എയര്‍വെയ്‌സ് യാത്രക്കാരാണെന്ന് എ ഇ എ പുറത്ത് വിട്ട ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏപ്രില്‍-ജൂണ്‍ മാസ കാലയളവില്‍ ബ്രിട്ടീഷ് എയറിന്‍റെ 37.7 ശതമാനം വിമാനങ്ങള്‍ സമയം തെറ്റി യാത്ര അവസാനിപ്പിച്ചപ്പോള്‍ 32.7 ശതമാനം താമസിച്ചാണ് യാത്ര തുടങ്ങിയത്.
യാത്രയുടെ കാര്യത്തില്‍ മാത്രമല്ല ബാഗേജുകളുടെ കാര്യത്തിലും ബ്രിട്ടീഷ് എയര്‍ മന്ദഗമനമാണ് നടത്തുന്നത്. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 1000 യാത്രക്കാര്‍ ബ്രിട്ടീഷ് എയര്‍വെയ്സില്‍ സഞ്ചരിച്ചു എങ്കില്‍ ശരാശരി 28 ബാഗുകള്‍ ലഭിക്കാന്‍ താമസം നേരിട്ടു. ഇത് മറ്റ് കമ്പനികളുടെ കാര്യത്തിലാണെങ്കില്‍ ശരാശരി മൂന്ന് ബാഗുകള്‍ക്കാണ് താമസം നേരിട്ടത്.
ഈ താമസങ്ങള്‍ ബ്രിട്ടീഷ് എയറിനെ യൂറോപ്പില്‍ വെറുക്കപ്പെട്ട എയര്‍ ലൈനറായി യാത്രക്കാര്‍ തരം താഴ്ത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.
|