പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: ഇറാന്‍
ഇറാനില്‍ വ്യാപകമായി മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുകയാണെന്ന ഇസ്രാ‍യേലിന്‍റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇറാന്‍. ഇസ്രായേലില്‍ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളെ ഇറാന്‍ വിമര്‍ശിക്കുകയും ചെയ്തു. യു എന്‍ സെക്രട്ടറി ജനറലിനുള്ള കത്തിലാണ് ഇറാന്‍ നിലപാട് വ്യക്തമാക്കിയത്.

അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ക്ക് ഇറാന്‍ മറുപടി പറയുന്നില്ല. ഇറാനിലെ മനുഷ്യാവകാശം സംബന്ധിച്ച് വളച്ചൊടിച്ച അരോപണങ്ങളാണ് ഇസ്രാ‍യേല്‍ ഉന്നയിച്ചിരിക്കുന്നത്- യു എന്നിലെ ഇറാന്‍ അംബാസഡര്‍ മൊഹമദ് ഖസി പറഞ്ഞു.

ഇസ്രാ‍യേലില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്ന് അന്താരാഷ്ട്ര ശ്രദ്ധ തിരിച്ചുവിടാനാണ് ഇസ്രായേലിന്‍റെ അന്തസില്ലാത്ത ആരോപണങ്ങള്‍- ഖസി അഭിപ്രായപ്പെട്ടു.

ഇറാനില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണമെന്ന് ജൂലൈ 19ന് യു എന്നിലെ ഇസ്രായേല്‍ ഡെപ്യൂട്ടി അംബാസഡര്‍ ഡാനിയല്‍ കാര്‍മന്‍ യു എന്‍ സെക്രട്ടറി ജനറല്‍ ബാ‍ന്‍ കി മുണിനെഴുതിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികരണമെന്ന നിലയിലാണ് ഖസി കത്ത് നല്‍കിയത്.

ഇറാന്‍ പ്രസിഡന്‍റ് മഹ്മുദ് അഹമ്മദിനെജാദ് ഇസ്രായേലിനെ ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കണമെന്ന് ആവശ്യപ്പെട്ടതും ഇസ്രായേല്‍ ഡെപ്യുട്ടി അംബാ‍സഡറുടെ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കൂടുതല്‍
ഡയാന: കൊലപാതകമെന്ന് ആരോപണം
കൊറിയന്‍ പ്രതിനിധികള്‍ യു എസിലേക്ക്
കാസ്ട്രോ ഇപ്പോഴും ഭരണത്തില്‍
സൈനിക ശേഷി ഗുണകരം: ചെനി
ജീവിതം ഇങ്ങനെ പൂര്‍ണമാക്കാം
കൊറിയന്‍ ബന്ദികള്‍ അവശ നിലയില്‍