പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇറാഖ്: ജനത ദുരിതത്തില്‍
ഇറാഖ് ജനത കടുത്ത ദുരിതം അനുഭവിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ഇറാഖിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗത്തിന് അടിയന്തിര സഹായം വേണമെന്ന് അന്താരാ‍ഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഓക്സ്‌ഫാമും രാജ്യത്തെ വിവിധ സര്‍ക്കാര്‍ ഇതര സംഘടനകളും നടത്തിയ പഠനത്തില്‍ പറയുന്നു.

ജനങ്ങള്‍ക്ക് ആഹാരം, ശുചിത്വമുള്ള ചുറ്റുപാട്, വെള്ളം, പാര്‍പ്പിടം ഇവ ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. രാജ്യത്ത് 2003 മുതല്‍ തുടരുന്ന ആക്രമണങ്ങള്‍ ജനങ്ങള്‍ക്ക് മാനുഷിക പരിഗണന ലഭിക്കുന്നതിന് വിഘാതമാവുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആക്രമണങ്ങള്‍ നാല് ദശലക്ഷം ആള്‍ക്കാര്‍ വീട് വിട്ട് പോവാന്‍ കാരണമായി എന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇതില്‍ രണ്ട് ദശലക്ഷം ഇറാഖില്‍ തന്നെയും രണ്ട് ദശ ലക്ഷം അഭയാര്‍ത്ഥികളായി വിദേശത്തും കഴിയുന്നു.

ഇറാഖില്‍ ഇപ്പോള്‍ 70 ശതമാനം ആള്‍ക്കാര്‍ക്ക് ശുദ്ധ ജലം ലബിക്കുന്നില്ല. ഇത് അധിനിവേശത്തിന് മുമ്പ് 50 ശതമാനത്തിന്‍റെ മാത്രം പ്രശ്നമായിരുന്നു എന്ന് ഓക്സ്‌ഫാം ചൂണ്ടിക്കാട്ടുന്നു. 20 ശതമാനം ആള്‍ക്കാര്‍ക്ക് മാത്രമാണ് ശുചിത്വമുള്ള ചുറ്റുപാട് ലഭിക്കുന്നത്.

ഇറാഖിലെ കുട്ടികളില്‍ 30 ശതമാനം പേര്‍ പോഷകാഹാര കുറവ് അനുഭവിക്കുമ്പോള്‍ 20 ശതമാനത്തിന് ദിവസേന ആഹാരം ലഭിക്കുന്നില്ല. 92 ശതമാനം കുട്ടികള്‍ക്കും ശരിയായ പഠന സാഹചര്യം ലഭിക്കുന്നില്ല എന്നും സംഘടന പറയുന്നു.
കൂടുതല്‍
ഹനീഫ്: ഓസ്ട്രേലിയ ക്ഷമാപണം നടത്തില്ല
ഭരണഘടനയ്ക്കെതിരെ തസ്കിന്‍
ഇസ്രായേലിനുള്ള സൈനിക സഹായം വര്‍ദ്ധിപ്പിച്ചു
ഇങ്ങനെയുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല:ഹനീഫ്
ബലാത്സംഗം: സന്ന്യാസി കുറ്റവിമുക്തന്‍
ലോഹന്‍ നിയമക്കുരുക്കില്‍