ബ്രിട്ടീഷ് രാജ്ഞി ആകാന്‍ താല്പര്യമില്ലെന്ന് ചാള്‍സ് രാജകുമാരന്‍റെ രണ്ടാം ഭാര്യയായ കാമില്ല. ഇപ്പോള്‍ ഡ്യൂച്ചസ് ഓഫ് കോണ്‍ വാള്‍ എന്ന പദവിയാണ് കാമിലയ്ക്കുള്ളത്.
താന്‍ ഒരിക്കലും രാജ്ഞിയായില്ലെങ്കില്‍ അതാണ് തനിക്ക് ഏറ്റവും സന്തോഷകരമെന്ന് കാമില്ല സുഹൃത്തുക്കളോട് വെളിപ്പെടുത്തിയതായാണ് വാര്‍ത്ത. ചാള്‍സ് രാജകുമാരന്‍റെ ഔദ്യോഗിക ചുമതലകളില്‍ സഹായിക്കാന്‍ മാത്രമേ താന്‍ ആഗ്രഹിക്കുന്നുള്ളൂ എന്നാണ് കാമില്ല വെളിപ്പെടുത്തിയതെന്ന് ബ്രിട്ടീഷ് കുട്ടിപ്പത്രമായ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്രോഹമില്‍ തന്‍റെ അറുപതാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കവെ ആണ് കാമില്ല ഇതു വെളിപ്പെടുത്തിയത്. ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ ചരിത്രത്തില്‍ ഇതുവരെ രാജാവിന്‍റെ ഭാര്യ രാജ്ഞി അല്ലാതിരുന്നിട്ടില്ല.
കീഴ്വഴക്കമെന്തായാലും രാജാവിന്‍റെ ജീവിത പങ്കാളി എന്നറിയപ്പെടാന്‍ മാത്രമെ കാമില്ല ആഗ്രഹിക്കുന്നുള്ളൂ- ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒരു മുതിര്‍ന്ന അംഗത്തെ ഉദ്ധരിച്ച് സണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ജന്മദിനത്തില്‍ കാമില്ല പള്ളികളില്‍ സന്ദര്‍ശനം നടത്തുകയും ഷോപ്പിംഗും മറ്റും നടത്തുകയും ചെയ്തു. ചാള്‍സ് രാജകുമാരനും അന്തരിച്ച ആദ്യ ഭാര്യ ഡയാന രാജകുമാരിയുടെയും ദാമ്പത്യ ജീവിതത്തില്‍ ചാള്‍സിന്‍റെ കാമില്ല ബന്ധം കല്ലുകടിയായിരുന്നു.
|