പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അഫ്ഗാന്‍: 36 ഭീകരര്‍ കൊല്ലപ്പെട്ടു
തെക്കന്‍ അഫ്ഗാനിസ്ഥാനില്‍ വിവിധ അക്രമസംഭവങ്ങളിലായി മുപ്പത്തിആറ്‌ താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യ സേനയും അഫ്ഗാന്‍ സേനയും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. മറ്റൊരു സംഭവത്തില്‍ തെരുവോരത്ത് ഉണ്ടായ പൊട്ടിത്തെറിയില്‍ ആറ്‌ പൊലീസ് ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടു.

വ്യത്യസ്തമായ മറ്റൊരു സംഭവത്തില്‍ തെക്കന്‍ പ്രവിശ്യയിലുണ്ടായ ഒരു സൈനിക നിക്കത്തില്‍ ഒരു നാറ്റോ സൈനികന്‍ കൊല്ലപ്പെടുകയും മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ ഹെല്‍മന്ദ് പ്രവിശ്യയില്‍ ഗ്രെഷ്ക് ജില്ലയില്‍ സഖ്യസേനയെയും അഫ്ഗാന്‍ സേനയെയും ഭീകരര്‍ പതിയിരുന്നാക്രമിക്കുകയായിരുന്നു.തുടര്‍ന്ന് വ്യോമസേനയുടെ സഹായത്തോടെ നടത്തിയ ആക്രമണത്തില്‍ 20 ഭീകരര്‍ കൊലപ്പെട്ടു.

ഹെല്‍മന്ദ് പ്രവിശ്യയില്‍ തന്നെ സംഗിന്‍ ജില്ലയില്‍ അഫ്ഗാന്‍ പൊലീസും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു. ഒരു കുഴി ബോംബ് സ്ഫോടനത്തില്‍ ഒരു പൊലീസ് ഓഫീസര്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഉറുസ്ഗാന്‍ പ്രവിശ്യയില്‍ സഖ്യ സേനയെ പതിയിരുന്നാക്രമിച്ച താലിബാന്‍ ഭീകരരെ നേരിടാന്‍ വ്യോമസേനയുടെ സഹായം തേടുകയുണ്ടായി. വിടെ പതിനൊന്ന് താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. സഖ്യ സേനയുടെ ഭാഗത്ത് ആള്‍നാശമില്ല.
കൂടുതല്‍
ലങ്ക: ആക്രമിക്കുമെന്ന് തമിഴ് പുലികള്‍
ലാല്‍മസ്ജിദ്: മുഷറഫ് ന്യായീകരിച്ചു
യു എസുമായി ചര്‍ച്ചയ്ക്ക് ഉ. കൊറിയ
ലോക ഹിന്ദി സമ്മേളനത്തിന് വെബ്‌ദുനിയയും
അവസാനമില്ലാതെ ഡയാന കഥകള്‍
അടിമത്വം: ചൈനയില്‍ വിചാരണ തുടങ്ങി