പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  വിദേശവാര്‍ത്ത
 
യമന്‍: ചാവേറാക്രമണത്തില്‍ 9 മരണം
യമനില്‍ ഉണ്ടായ ചാവേറാക്രമണത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. അല്‍-ക്വയ്ദയാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു. മധ്യ യമനിലെ ഷെബ ക്ഷേത്രത്തിലാണ് ചാവേറാക്രമണം ഉണ്ടായത്.

കൊല്ലപ്പെട്ടവരില്‍ ഏഴ് പേര്‍ സ്പെയിന്‍‌കാരാണ്.യമന്‍ ആഭ്യന്തര മന്ത്രാലയമാണ് ഇ വിവരം അറിയിച്ചത്.

കൊല്ലപ്പെട്ടവരില്‍ ചാവേറുള്‍പ്പെടെ മുന്ന് പേര്‍ യമന്‍‌കാരാണ്. സ്പെയിന്‍‌കാരായ മറ്റ് ഏഴ് വിനോദ സഞ്ചാരികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സനയില്‍ നിന്ന് 140 കിലോമീറ്റര്‍ കിഴക്ക് മരിബ് പ്രവിശ്യയിലാണ് ഷെബ രാജ്ഞി നിര്‍മ്മിച്ചിട്ടുള്ള പുരാതനമായ ക്ഷേത്രം. 3000 വര്‍ഷം പഴക്കമുമുണ്ട് ക്ഷേത്രത്തിന്.

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, അല്‍-ക്വൊയ്ദയാണ് ഇതിന്‍റെ പിന്നിലെന്ന് അധികൃതര്‍ പറയുന്നു. ആക്രമണത്തിന്‍റെ സുചന കഴിഞ്ഞ മാസം തന്നെ ലഭിച്ചിരുന്നതായി അധികൃതര്‍ വെളിപ്പെടുത്തി.
കൂടുതല്‍
റുഷ്ദിയും പദ്മയും വേര്‍പിരിയുന്നു
ഗാന്ധിയുടെ കത്ത് ലേലത്തിനില്ല
പാകിസ്ഥാനില്‍ 60 മരണം
യു എസ് ബേനസിറിനെ പിന്തുണയ്ക്കും
ഓസ്ട്രേലിയ: യാഥാസ്ഥികര്‍ കൂടുന്നു
ഉ.കൊറിയന്‍ മിസൈല്‍ ഭീഷണി: യു എസ്