പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  വിദേശവാര്‍ത്ത
 
ഷാവേസ് നെജാദിനെ കണ്ടു
വെനിസ്വേല പ്രസിഡന്‍റ് ഹ്യുഗോ ഷാവേസും ഇറാന്‍ പ്രസിഡന്‍റ് മഹ്മൂദ് അഹമമദിനെജാദും തമ്മില്‍ ചര്‍ച്ച കുടിക്കാഴ്ച നടത്തി. ഞായറാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ ഇറാന്‍ ആത്മീയ നേതാവ് അയത്തൊളള അലി ഖൊമൈനിയും പങ്കെടുത്തു.

ശനിയാഴ്ച ആണ് ഷാവേസ് ഇറാനിലെത്തിയത്. റഷ്യ, ബെലാറസ് എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് ശേഷമാണ് ഷാവേസ് ഇറാനിലെത്തിയത്. ഉഭയകക്ഷി ബന്ധന്നഗ്ല് ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും, മേഖലാ, അന്താരാഷ്ട്ര വിഷയങ്ങളും ഷാവേസ് ഇറാന്‍ അധികൃതരുമായി ചര്‍ച്ച ചെയ്യും.

രണ്ട് വര്‍ഷത്തിനിടെ മൂന്നാം തവണയാണ് ഷാവേസ് ഇറാന്‍ സന്ദര്‍ശിക്കുന്നത്. ഷാവേസിന്‍റെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ഇറാന്‍ വിദേശ കാര്യ വക്താവ് അറിയിച്ചു.

ഇറാന്‍റെ ആണവ പദ്ധതിയെ വെനിസ്വേല ന്യായീകരിച്ചിട്ടുണ്ട്. ആണവാ‍യുധം നിര്‍മ്മിക്കുകയാണ് ഇറാന്‍റെ ഉദ്ദേശമെന്ന വാദഗതി ഷാ‍വേസ് നേരത്തേ തള്ളിയിരുന്നു.
കൂടുതല്‍
ബ്രിട്ടന്‍: പുകവലി നിരോധിച്ചു
ഇറാഖ്: ഹൊവാര്‍ഡ് നിഷേധിച്ചു
ഹോങ്കോങ്: പത്താം വാര്‍ഷികം
മണ്ണൊലിപ്പ് ഭീഷണിയില്‍ ചൈന
ബ്ലെയര്‍ മാധ്യസ്ഥത വഹിക്കില്ലെന്ന് യു എസ്
ഗാസ: 7 പലസ്തീനികള്‍ കൊല്ലപ്പെട്ടു