പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  വിദേശവാര്‍ത്ത
 
ചാരവൃത്തി:ഈജിപ്ത് എഞ്ചിനിയര്‍ തടവില്‍
ഇസ്രയേലിനു വേണ്ടി ചാരവൃത്തി നടത്തിയതിന് ഈജിപ്ത്കാരനായ എഞ്ചിനിയര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചു. മൊഹമ്മദ് സയ്ദ് സബീര്‍ അലി എന്ന ആണവശാസ്ത്രജ്ഞനാണ് ജീവപര്യന്തം ലഭിച്ചത്.

രഹസ്യ വിവരങ്ങള്‍ കൈമാറുന്നതിന് മൊഹമ്മദ് 17,000 രൂ‍പ കൈപ്പറ്റി എന്നും കോടതി കണ്ടെത്തി.ഇയാളുടെ കൂട്ടാളികളായ രണ്ട് പേര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്.ഇവര്‍ വിചാരണയ്ക്ക് ഹാ‍ജരായിരുന്നില്ല.

കഴിഞ്ഞ ഫെബ്രുവരിയിലാണ് മൊഹമ്മദിനെ അറസ്റ്റ് ചെയ്തത്. കൂടെ അറസ്റ്റിലായവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഈജിപ്ത് ആണവ ഗവേഷണങ്ങള്‍ നടത്തുന്നു എങ്കിലും അവ ഊര്‍ജ്ജാവശ്യത്തിനായാണ്. ഇസ്രയേല്‍ മാത്രമാണ് മേഖലയില്‍ ആണവായുധം വികസിപ്പിച്ചിരിക്കുന്നത് എന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ കരുതുന്നത്. എന്നാല്‍, ഇസ്രയേല്‍ ഇക്കാര്യം സമ്മതിച്ചിട്ടില്ല.



കൂടുതല്‍
കമ്പോഡിയന്‍ വിമാനം കാണാതായി
ബ്രൌണ്‍ ബുധനാഴ്ച സ്ഥാനമേല്‍ക്കും
ജോണ്‍സ്റ്റണ്‍ വീണ്ടും വീഡിയോയില്‍
ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്തും: ഹിലാരി
തമിഴ് കൂട്ടക്കുരുതിക്കെതിരെ പ്രകടനം
ലബനന്‍ സ്ഫോടനത്തില്‍ യു.എന്‍.സൈനികര്‍ മരിച്ചു