പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  വിദേശവാര്‍ത്ത
 
കെമിക്കല്‍ അലിക്ക് വധശിക്ഷ
കുര്‍ദുകളുടെ കൊലയ്ക്കുള്ള ഉത്തരവാദികളില്‍ ഒരാളെന്ന് അമേരിക്ക ആരോപിക്കുന്ന കെമിക്കല്‍ അലി അഥവ അലിഹസന്‍ മജീദിന് ഇറാഖിലെ ട്രിബ്യൂണല്‍ കോടതി വധശിക്ഷ വിധിച്ചു. അധിനിവേശം ഭരണംകൂടം നിരോധിച്ച ബാത്ത് പാര്‍ട്ടി അംഗങ്ങളെ വിചാരണ ചെയ്യുന്നതിനാണ് ഇറാഖിലെ ട്രിബ്യൂണല്‍ കോടതി സ്ഥാപിച്ചത്.

1988ല്‍ 182000 കുര്‍ദുകളെ വധിക്കുകയും 3000 ഗ്രാമങ്ങള്‍ ഇടിച്ചു നിരത്തുകയും ചെയ്ത കേസിലെ ആറു പ്രതികളില്‍ അഞ്ചു പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വിഷവാതകം ഉപയോഗിച്ചായിരുന്നു കുര്‍ദുകളെ വധിച്ചത്. മാനുഷികതക്ക് എതിരെയുള്ള അക്രമണമാണ് കെമിക്കല്‍ അലി നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു.

വിധി കേട്ട അലി ദൈവത്തിനോട് നന്ദി പറഞ്ഞു. സദാം ഭരണകാലത്ത് പ്രതിരോധ മന്ത്രിയായിരുന്ന സുല്‍‌ത്താന്‍ ഹാസിം അല്‍‌തായിക്കും കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്. യുദ്ധകുറ്റ കൃത്യങ്ങളും, കൂട്ടക്കൊലയും നടത്തിയ കേസിലാണ് ഹാസിമിന് പ്രധാന ജഡ്‌ജി മുഹമ്മദ് അല്‍ ഒറബി അല്‍ ഖാലിഫിന്‍ വധ ശിക്ഷ വിധിച്ചത്.
കൂടുതല്‍
മുഷറഫിന് കാലിടറുന്നു..
കനത്ത മഴ: പാക്കിസ്ഥാനില്‍ 43 മരണം
അഫ്‌ഗാനികള്‍ക്ക് വിലയില്ല: കര്‍സായി
അമേരിക്കന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു
ഇറാഖ്: അല്‍-ക്വൊയ്ദ നേതാക്കള്‍ പിടിയില്‍
ബ്ലെയര്‍ പോപ്പിനെ സന്ദര്‍ശിച്ചു