പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  വിദേശവാര്‍ത്ത
 
ലങ്ക: ഒഴിപ്പിക്കലിന് സ്റ്റേ
ശ്രീലങ്കന്‍ തലസ്ഥാനമായ കൊളൊംബോയില്‍ നിന്ന് തമിഴ് വംശജരെ ഒഴിപ്പിക്കുന്നത് ലങ്കന്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. നൂറ്‌കണക്കിന് തമിഴ് വംശജരെ തോക്കിന്‍ മുനയില്‍ ഒഴിപ്പിച്ച് ഒരു ദിവസത്തിന് ശേഷമാണ് സുപ്രീം കോടതിയുടെ ഉത്തരവ്. തമിഴ് പുലികളില്‍ നിന്നുളള ഭീഷണിയെ തുടര്‍ന്നാണ് തമിഴ് വംസജരെ ഒഴിപ്പിക്കാന്‍ തീരുമാനിച്ചത്.

സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സെന്‍റ്റര്‍ ഫോര്‍ പൊളിസി ആള്‍ട്ടര്‍നേറ്റീവ്സ് (സി പി എ) എന്ന സംഘടന ആണ് ഇതു സംബന്ധിച്ച ഹര്‍ജി സമര്‍പ്പിച്ചത്. തമിഴ് വംശജരെ ഒഴിപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിപ്പിച്ചത്.

കേസ് ജുണ്‍ 22 വീണ്ടും പരിഗണിക്കുന്നതാണ്. ഇതിനകം ഒഴിപ്പിച്ചവര്‍ക്ക് വേണ്ടി ഇനിയും സുപ്രീം കോടതിയെ സമീപിക്കുമെന്ന് സി പി എ വക്താവ് പരഞ്ഞു.

376 പേരെ ഏഴ് ബസുകളിലായി ഒഴിപ്പിച്ചതായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇവരെ വാവുനിയ, ജാഫ്ന, ട്രിങ്കോ മാ‍ലി എന്നിവിടങ്ങളിലേക്കയയ്ക്കാനാണ് സര്‍ക്കാര്‍ ലക്‍ഷ്യമിടുന്നു.

കൊളൊംബോയില്‍ നിന്ന് തമിഴ് വംശജരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തിനകത്തും പുറത്തും പ്രതിഷേധമിരമ്പിയിരുന്നു.
കൂടുതല്‍
മിസൈല്‍ പദ്ധതിയോട് യോജിക്കുമെന്ന് പുടിന്‍
പാക്: മുഷറഫിന് വിമര്‍ശനം
കാനഡയില്‍ സാരിക്ക് പ്രിയമേറുന്നു
ഗ്രീന്‍‌ഹൌസ് വാതകങ്ങള്‍ കുറയ്ക്കും:ജി-8
പാക്: മാധ്യമ ഓഡിനന്‍സ് പിന്‍‌വലിച്ചു
പാക്: ചൌധരിക്കേസില്‍ വഴിത്തിരിവ്