ഏത് ആധുനിക വസ്ത്ര ധാരണ രീതിക്കിടയിലും സാരിയുടെ ഭംഗി വേറിട്ട് നില്‍ക്കുന്നു. ഇത് മനസിലാക്കിയാകണം സാരി കാനഡയിലെ ഇന്ത്യന്‍ വംശജരായ സ്ത്രീകള്‍ക്കിടയില്‍ ഭ്രമമായി മാറുകയാണ്.
അധുനിക രീതിയിലുള്ള മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും ഈ സാരി ഭ്രമത്തിന് പിന്നിലുണ്ട്. ടൊറൊന്‍റോയിലും വാന്‍കൂവറിലും സാരി ഷോറൂമുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന തന്നെ ഈയിടെ ആയി ഉണ്ടായിട്ടുണ്ട്.
ഇപ്പോള്‍ വളരെ അധികം ഇന്ത്യ വംശജരായ കാനഡക്കാര്‍ പല ചടങ്ങുകളിലും സാരി ധരിക്കുന്നുണ്ട്. പ്രത്യേകിച്ചും ഇന്ത്യന്‍ വിവാഹങ്ങളിലും മറ്റും- ടൊറൊന്‍റോ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായ ക്രിസ്റ്റീന സോരെ സ് പറഞ്ഞു.
സാരി ധരിക്കുന്നതിന് ബോളിവുഡ് സിനിമകളും മറ്റും പ്രചോദനമാകാറുണ്ടെന്ന് ക്രിസ്റ്റീന പറഞ്ഞു. കൂടുതല്‍ ഇന്ത്യന്‍ വംശജര്‍ പശ്ഛാത്യ രീതിയിലുള്ള വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതിന് തയ്യാറാകുന്നുണ്ട്.
തങ്ങളുടെ വേരുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വംശജര്‍ സാരിയില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ചും യുവതികള്‍ സാരി ഭ്രമം ഏറിയിരിക്കുകയാണ്- സാരി ഷോറൂം ഉടമ ഇന്ദര്‍ ജന്ദു പറഞ്ഞു.
സാരി ധരിക്കുന്നത് സ്ത്രീത്വത്തിന്‍റെ പ്രതീകമാണെന്ന് 20 കാരിയായ നവി ഗില്‍ അഭിപ്രായപ്പെട്ടു. സാരിയുടെ ഭംഗി ഒന്നു വേറെ തന്നെ.
|