പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  വിദേശവാര്‍ത്ത
 
ജി-എട്ടിനെതിരെ റാലി

ജി-എട്ട് സമ്മേളനം നടക്കുന്ന ജര്‍മ്മനിയില്‍ 100 000 ആഗോള വിത്ധദ്ധ പ്രവര്‍ത്തകര്‍ ശനിയാഴ്ച്ച റാലി നടത്തും. ജര്‍മ്മന്‍ നഗരമായ റോസ്ത്താക്കിലേക്ക് ആയിരിക്കും റാലി നടത്തുക. അടുത്ത ആഴ്ച്ച ജി-എട്ട് സമ്മേളനം ജയിലിജെണ്ടാമില്‍ നടക്കാനിരിക്കുകയാണ്.

കനത്ത സുരക്ഷ സംവിധാനം റാലിയോടനുബന്ധിച്ച് നഗരത്തില്‍ ഒത്ധക്കിയിട്ടുണ്ട്.

റോസ്ത്തോക്കിലുള്ള ഹാര്‍ബറിലാണ് പ്രതിഷേധ പ്രകനക്കാര്‍ തന്പടിച്ചിരിക്കുന്നത്. ഭൂരിഭാഗം പ്രകടനക്കാത്ധം അടുത്ത ആഴ്ച്ചത്തെ ജി-എട്ട് സമ്മേളനം വരെ ഇവിടെ തങ്ങാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

യൂറോപ്പിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് പ്രകടനക്കാര്‍. ഡെന്‍മാര്‍ക്കില്‍ നിന്ന് സൈക്കിളില്‍ ജര്‍മ്മനിയില്‍ എത്തിയവത്ധം പ്രകടനക്കാരില്‍ ഉണ്ട്.

ജി-എട്ട് സമ്മേളനത്തിനെതിരായി തങ്ങള്‍ക്ക് സമാധാനപരമായി പ്രകടനം നടത്തണമെന്നാണ് പ്രകടനം നടത്താന്‍ എത്തിയിരിക്കുന്നവത്ധടെ ആവശ്യം.

കുഴപ്പക്കാര്‍ പ്രകടനത്തില്‍ പങ്കെടുക്കാതെയിരിക്കുന്നതിലാണ് പ്രാമുഖ്യം നല്‍കുന്നതെന്ന് പോലീസ് വക്താവ് അറിയിച്ചു
കൂടുതല്‍
ചൈന- യു എസ് ഹോട്ട് ലൈന്‍ വരുന്നു
ചൈന: ഉപപ്രധാനമന്ത്രി അന്തരിച്ചു
പാക് : ജമാലിക്ക് പുതിയ പാര്‍ട്ടി
പാക് ഭീകരത ബ്രിട്ടണിലും
വെയില്‍സില്‍ കാളയെ ചൊല്ലി വിവാദം
ബ്ളെയര്‍ മണ്ടേലയെ കണ്ടു