പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  വിദേശവാര്‍ത്ത
 
വീണ്ടും പ്രസിഡന്‍റാകുമെന്ന് മുഷറഫ്
ഈ വര്‍ഷം തന്നെ നിലവിലുള്ള അസംബ്ളികള്‍ തന്നെ വീണ്ടും പ്രസിഡന്‍റായി തെരഞ്ഞെടുക്കമെന്ന് പാകിസ്ഥാന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫ് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. എല്ലാം സമയക്രമം അനുസരിച്ച തന്നെ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സെപ്തംബര്‍ 15നും ഒക്ടോബര്‍ 15നും ഇടയ്ക്ക് ഞാന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടും നിലവിലുള്ള അസംബ്ളികള്‍ തന്നെയാകും എന്നെ തെരഞ്ഞെടുക്കുക- ഇസ്ളാമബാദില്‍ സഖ്യകക്ഷികളുടെ യോഗത്തില്‍ മുഷറഫ് പറഞ്ഞു.

150 ഓളം ജനപ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു. പി എം എല്‍-ക്യു, എം ക്യു എം, പിപ് പി പി(ഷെര്‍പാവോ ഗ്രൂപ്പ്) പ്രധാനമന്ത്രി ഷൗക്കത് അസീസ് എന്നിവര്‍ പ്രസിഡന്‍റ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംബന്ധിച്ചു.

ചീഫ് ജസ്റ്റിസ് ഇഫിക്കര്‍ ചൗധരിയെ പുറത്താക്കിയതിനെ തുടര്‍ന്നുള്ള രാഷ്ടീയ, നീതിന്യായ വ്യവസ്ഥകളിലെ പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് യോഗം വിളിച്ചു കൂട്ടിയത്. അടുത്ത പൊതുതെരഞ്ഞെടുപ്പിന് വേണ്ടി തയ്യാറായിരിക്കാനും മുഷറാഫ് സഖ്യ കക്ഷികളെ ആഹ്വാനം ചെയ്തു.

അതേസമയം, ഇഫിക്കര്‍ ചൗധരിയെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ഇനി മുതല്‍ എല്ലാ വ്യാഴാഴ്ചയും പ്രതിഷേധ ദിനമായി ആചരിക്കാന്‍ രാജ്യത്തെ അഭിഭാഷകര്‍ തിത്ധമാനിച്ചു. എല്ലാ വ്യാഴാഴ്ചയും അഭിഭാഷകര്‍ കോടതി ബഹിഷ്കരിക്കുയും റാലികളും നിരാഹാര സത്യാഗ്രഹവും മറ്റും നടത്തുകയും ചെയ്യും.
കൂടുതല്‍
ഗാസ :ഏറ്റുമുട്ടലില്‍ 20 മരണം
കപ്പലുകള്‍ റാഞ്ചി
പോലിസുകാരെ വധിച്ചു
ഡെമോക്രോറ്റുകള്‍ക്ക് തിരിച്ചടി
അതിര്‍ത്തികള്‍ കടന്ന് കൊറിയന്‍ ട്രെയിനുകള്‍
ലണ്ടന്‍ സ്ഫോടനം: മൂന്ന് പേരെ വെറുതെ വിട്ടു