പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  വിദേശവാര്‍ത്ത
 
ഗാസ :ഏറ്റുമുട്ടലില്‍ 20 മരണം
ഗാസമുനന്പിനു സമീപം ഫത്തായും ഹമാസും തമ്മിലുള്ള രൂക്ഷയുദ്ധത്തില്‍ 20 മരണം. നാലു ഇസ്രായേല്‍കാര്‍ക്ക് റോകറ്റാക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ, ഹമാസ് ട്രെയിനിഗ് ക്യാന്പിനു സമീപം ഇസ്രായേല്‍ നടത്തിയ അക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു.

പ്രസിഡന്‍റ് മഹമ്മൂദ് അബ്ബാസിന്‍റെ കൊട്ടാരത്തിനു ചുറ്റും സൈന്യം സുരക്ഷാവലയം തീര്‍ത്തിരിക്കുകയാണ്.

ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും ആഭ്യന്തര യുദ്ധം ഇല്ലാതാക്കുന്നതിനുമാണ് പാലസ്തീന്‍ സര്‍ക്കാര്‍ രൂപികരിച്ചതെന്നും ബുധനാഴ്ച്ചത്തെ അക്രമണം നാണക്കേടുണ്ടാക്കുന്നതുമാണെന്നും പാലസ്തീന്‍ ഇന്‍ഫോര്‍മേഷന്‍ വകുപ്പ് മന്ത്രി മുസ്ത്ഫ ബാര്‍ഘോട്ടി പറഞ്ഞു.

ഇപ്പോള്‍ നടക്കുന്ന അക്രമണങ്ങള്‍ ഒരിക്കല്ലും അംഗീകരിക്കാന്‍ കഴിയാത്തവയാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കിമൂണ്‍ അഭിപ്രായപ്പെട്ടു.

മധ്യസ്ഥര്‍ വഴിയുണ്ടാക്കിയ മൂന്ന് വെടിനിറുത്തല്‍ കരാറുകള്‍ ഇതേ വരെ ഇത്ധ കൂട്ടത്ധം ലംഘിച്ചിട്ടുണ്ട്.

ഞായറാഴ്ച്ച അക്രമണം പൊട്ടി പുറപ്പെട്ടതു മുതല്‍ ഇതു വരെ 40 ആളുകള്‍ കൊല്ലപ്പെട്ടു. 114 പേര്‍ക്ക് പരിക്കേറ്റു.

അക്രമണം പൊട്ടിപുറപ്പെട്ടതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി ഖാനി ഘസാമി രാജിവെച്ചിത്ധന്നു
കൂടുതല്‍
കപ്പലുകള്‍ റാഞ്ചി
പോലിസുകാരെ വധിച്ചു
ഡെമോക്രോറ്റുകള്‍ക്ക് തിരിച്ചടി
അതിര്‍ത്തികള്‍ കടന്ന് കൊറിയന്‍ ട്രെയിനുകള്‍
ലണ്ടന്‍ സ്ഫോടനം: മൂന്ന് പേരെ വെറുതെ വിട്ടു
സര്‍ക്കോസി ഇന്ന് സ്ഥാനമേല്‍ക്കും