അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ദക്ഷിണ കൊറിയയെയും ഉത്തര കൊറിയയെയും ബന്ധിപ്പിച്ച് ട്രെയിനുകള്‍ സഞ്ചാരം നടത്തി.
രണ്ട് കൊറിയകളുടെയും ഓരോ ടെയിനുകള്‍ വീതമാണ് അതിര്‍ത്തികള്‍ കടന്ന് യാത്ര ചെയ്തത്. ഓരോ ട്രെയിനിലും 150 യാത്രക്കാര്‍ വീതമുണ്ടായിത്ധന്നു.
ഒത്ധ ട്രെയിന്‍, ദക്ഷിണ കൊറിയയിലെ മുന്‍സാന്‍ സ്റ്റേഷനില്‍ നിന്ന് ഉത്തര കൊറിയയിലെ കേസോങ്ങ് സ്റ്റേഷനിലേക്കും മറ്റൊന്ന് ദക്ഷിണ കൊറിയയിലെ ജെജിന്‍ സ്റ്റേഷനില്‍ നിന്ന് ഉത്തര കൊറിയയിലേ കുംഗാങ്ങ് സ്റ്റേഷനിലേക്കുമാണ് ട്രെയിനുകള്‍ പരീക്ഷണ സഞ്ചാരം നടത്തിയത്.
1950-53 കൊറിയന്‍ യുദ്ധത്തിനു ശേഷം ഇത്ധ രാജ്യങ്ങളും തമ്മിലുള്ള റയില്‍ ഗതാഗതം വിച്ഛേദിച്ചിത്ധന്നു. യുദ്ധത്തിനു ശേഷം അമേരിക്ക നിര്‍ണയിച്ച അതിര്‍ത്തി രേഖ ഉത്തര കൊറിയ അംഗീകരിക്കുന്നില്ല.
|